ബൈക്കിന് പുറകില്‍ ഇരുന്ന് യാത്രചെയ്യവേ മുണ്ട് പിന്‍ചക്രത്തില്‍ കുടുങ്ങി മറിഞ്ഞു വീണ് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം
ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യവേ മുണ്ട് പിന്‍ചക്രത്തില്‍ കുടുങ്ങി മറിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. മുള്ളൂര്‍ക്കര അപ്പനാത്ത് പറമ്പില്‍ സുന്ദരന്‍, ശാരദ ദമ്പതികളുടെ മകന് സുജിത്ത് ബാബുവാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ ആറ്റൂരിലായിരുന്നു അപകടം ഉണ്ടായത്. ഷൊര്‍ണൂരില്‍ നിന്നും മുള്ളൂര്‍ക്കര വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.
തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് ബാബു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.ഖത്തറില്‍ ജോലി ചെയ്യുന്ന സുജിത്ത് ബാബു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ബൈക്ക് ഓടിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശി കോലോത്തും പറമ്പില്‍ രാമന് മകന് കൃഷ്ണകുമാര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha