ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ (46)യാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറോടെ കലവൂര്‍ ഐ.ടി കോളനിയിലെ വീടിന് മുന്നില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന യെമ്മാച്ചനെ രണ്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാല്‍. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. അക്രമിസംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. മരാരിക്കുളം സി.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കലവൂര്‍, മണ്ണഞ്ചേരി പ്രേദശത്ത് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























