വ്യാജ മാനഭംഗ കേസുകള്‍ ഫയല്‍ചെയ്ത് പുരുഷന്‍മാരെ അപമാനിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നു കോടതി

വ്യാജ മാനഭംഗ കേസുകള്‍ ഫയല്‍ചെയ്ത് പുരുഷന്‍മാരെ അപമാനിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നു ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. തന്നെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഡല്‍ഹിയിലെ ഒരു ബിസിനസുകാരനെ അപമാനിച്ച സ്ത്രീക്കെതിരെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇതു പറഞ്ഞത്.
വോറൊരാള്‍ വിരോധം തീര്‍ക്കാന്‍ ബിസിനസുകാരനെതിരെ മനപൂര്‍വം കെട്ടിച്ചമച്ചതായിരുന്നു കേസ്. മാനഭംഗവിരുദ്ധ നിയമം എങ്ങനെ ദുരുപയോഗപ്പെടുത്താം എന്നതിനു ദൃഷ്ടാന്തമാണ് ഈ കേസെന്നു കോടതി പറഞ്ഞു.
മാനഭംഗക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തി മാത്രമല്ല അയാളുടെ കുടുംബവും അനുഭവിക്കുന്ന വേദന, അപമാനം, സാമൂഹികമായ ഒറ്റപ്പെടുത്തല്‍ എന്നിവ കോടതി ചൂണ്ടിക്കാട്ടി. കുറ്റത്തില്‍ നിന്ന് പ്രതി നിയമപ്രകാരം മോചിതനായാലും അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. പ്രതിയുടെ ബഹുമാന്യതയും അന്തസ്സും പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























