എയര്‍ ഇന്ത്യ വിമാനം സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യവിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ ദൂരസ്ഥലങ്ങളില്‍ പാര്‍പ്പിക്കാനുള്ള എയര്‍ഇന്ത്യ അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ബഹളം വച്ചു. ഒടുവില്‍ ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിലും മറ്റുള്ളവരെ വിമാനത്താവളത്തിന് അകലെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും പാര്‍പ്പിക്കാന്‍ തീരുമാനിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് പോകേണ്ടിയിരുന്ന യാത്രാവിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയത്. 352 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.30 ന് റിയാദിലേക്ക് വിമാനം സര്‍വീസ് നടത്തുമെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























