പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണം: വി.എസ്

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുറ്റകരമായ അനാസ്ഥ കാട്ടിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
31 കോടി രൂപയുടെ അഴിമതിയാണ് പാറ്റൂരില്‍ നടന്നത്. ഇത് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണെന്നും വി.എസ് ആരോപിച്ചു. ഈ മന്ത്രിസഭയില്‍ ഉള്ളത് മുഴുവന്‍ കള്ളന്‍മാരാണ്.
മന്ത്രിമാര്‍ അഴിമതി പണം എണ്ണിക്കൊണ്ടിരിക്കുകയാണെന്ന് പരിഹസിച്ച വി.എസ്, ബാര്‍കോഴ കേസില്‍പ്പെട്ട ധനമന്ത്രി കെ.എം. മാണിയെ വെല്ലുവിളിച്ചു. ബഡ്ജറ്റുമായി മാണി നിയമസഭയില്‍ വരട്ടെ, അപ്പോള്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ളയോട് ഒന്നിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും പിള്ളയെ ശിക്ഷിച്ചതും അഴിമതി കേസിലാണെന്നും വി.എസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























