സംസ്ഥാനത്ത് പത്തുബാറുകള്‍ കൂടി ഇന്ന് തുറക്കും

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്്ഥാനത്തു പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം ഇന്നു തുറക്കും. ഒന്‍പത് ത്രീ സ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാറുമാണ് തുറക്കുന്നത്. ശോച്യാവസ്ഥയെ തുടര്‍ന്നു പൂട്ടിയ 418 ബാറുകളില്‍ ഉള്‍പ്പെടുന്നവയാണു പത്തു ബാറുകളും. തങ്ങള്‍ക്കു നേരത്തെ ലൈസന്‍സുണ്ടന്നുമിവര്‍ ഹൈക്കോടതിയില്‍ വാദിച്ചാണ് അനുകൂല വിധി സമ്പാദിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. ഇതിനെ തുടര്‍ന്നു ബാറുകള്‍ തുറക്കാന്‍ സന്നദ്ധമാണെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവ തുറക്കുന്നതിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസ് കമ്മിഷണര്‍ അനില്‍ സേവ്യര്‍ നിര്‍ദേശം നല്‍കി. ഉത്തരവു ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ മുഖേന ഇന്നു രാവിലെ ബാറുടമകള്‍ക്കു കൈമാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























