നെടുംമ്പാശേറി വിമാനത്താവളത്തില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റനില്‍നിന്നെത്തിയ കോഴിക്കോട്ട് സ്വദേശി അബ്ദുള്‍ നാസറിന്റെ പക്കല്‍നിന്നാണ് 1.116 കിലോ സ്വര്‍ണം പിടികൂടിയത്. കാസറോളിനുള്ളില്‍ ഉരുക്കി ഒഴിച്ചാണു സ്വര്‍ണം ഒളിപ്പിച്ചത്. രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിദഗ്ധപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























