മുഖ്യമന്ത്രി അന്തരിച്ച നടന്‍ മാള അരവിന്ദന്റെ വീട് സന്ദര്‍ശിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സിനിമാതാരം മാള അരവിന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. ഇന്നു രാവിലെ എട്ടോടെയാണ് മുഖ്യമന്ത്രി മാള അരവിന്ദന്റെ വീട്ടിലെത്തിയത്.
മാള അരവിന്ദന്റെ ഭാര്യ ഗീത, മകന്‍ കിഷോര്‍, മകള്‍ കല എന്നിവരോട് മുഖ്യമന്ത്രി മാള അരവിന്ദന്റെ നിര്യാണത്തിലുള്ള സര്‍ക്കാരിന്റെ അനുശോചനം അറിയിച്ചു. എക്‌സൈസ് മന്ത്രി കെ.ബാബു, ബെന്നി ബെഹന്നാന്‍ എംഎല്‍എ, ടി.എന്‍.പ്രതാപന്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മാള അരവിന്ദന്റെ മൃതദേഹം ദഹിപ്പിച്ച സ്ഥലം കൂടി സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















