യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി 32 വയസുകാരിയെ മൂന്നു വര്‍ഷം വാടക വീട്ടില്‍ താമസിപ്പിച്ച് നഗ്ന ചിത്രങ്ങളും കിടപ്പറ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ യുവാവ് പിടിയില്‍. കാഞ്ഞിരംകുളം പെരുന്തോട്ടം കിഴക്കുംമുറി വീട്ടില്‍ പ്രിന്‍സ് എന്ന അനില്‍കുമാറി (32) നെയാണ് പോലീസ് തന്ത്രപൂര്‍വം കുടുക്കിയത്.
സീരിയല്‍-സിനിമ രംഗത്തെ ജൂണിയര്‍ ആര്‍ട്ടിസ്റ്റായ അനില്‍കുമാര്‍ കൊല്ലം പുനലൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി മൂന്നു വര്‍ഷം മുമ്പ് വിളിച്ചുകൊണ്ടുവന്നിരുന്നു. കാഞ്ഞിരംകുളം മേഖലയിലെ പല വാടക വീടുകളിലും മാറി മാറി താമസിക്കുന്നതിനിടയിലാണ് യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറയുന്നു. നേരത്തെ വിവാഹിതയായ യുവതിയെ അനില്‍ കുമാറുമായുള്ള ബന്ധമറിഞ്ഞതോടെ വീട്ടുകാര്‍ പുറത്താക്കി. അവിടെ നിന്നും മുങ്ങിയ കമിതാക്കള്‍ കാഞ്ഞിരംകുളത്തെത്തി താമസം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























