സുരേഷ് ഗോപിയ്ക്കു തരൂരിന്റെ വക ഉപദേശം: സ്വയം മണ്ടനാവരുതെന്ന് തരൂര്‍

ബിജെപിയിലേക്ക് കാല്‍വയ്ക്കുന്നതിന് മുമ്പേ തരൂരിന്റെ വക സുരേഷ് ഗോപിയ്ക്കു ഉപദേശം കിട്ടി തുടങ്ങി. കേരളത്തില്‍ താര രാഷ്ട്രീയത്തിന് സ്ഥാനമില്ല. താരങ്ങളെ ആരാധിക്കാന്‍ കേരളം തമിഴ്‌നാടോ ആന്ധ്രയോ അല്ല എന്നും തരൂര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ബിജെപിയുടെ സെലിബ്രിറ്റി പൊളിറ്റിക്‌സ് കേരളത്തില്‍ വിജയിക്കുമെന്ന് താന്‍ കരുതുന്നില്ല. അത് ആന്ധ്രയിലും തമിഴ്‌നാട്ടിലും വിജയിക്കും. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ മാറിവരുന്നോ എന്നറിയില്ല. സുരേഷ് ഗോപി തന്റെ സുഹൃത്താണ്. എന്നാല്‍, സ്വയം മണ്ടനാവരുതെ എന്നും തരൂര്‍ വ്യക്തമാക്കി.
താന്‍ രാജിവയ്ക്കുകയില്ല. തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. സ്ഥാനാര്‍ഥിമോഹികള്‍ നാലര വര്‍ഷം കാത്തിരിക്കണമെന്നും തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തരൂര്‍ രാജിവച്ചേക്കുമെന്നും അങ്ങനെയെങ്കില്‍ സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നുമുളള പ്രചരണങ്ങള്‍ ശക്തമായിരിക്കെയാണ് തരൂരിന്റെ ഇത്തരത്തിലൊരു പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























