Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഇടവേള കഴിഞ്ഞു ഇനി ക്ലൈമാക്‌സ്... നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; ഒരു കാരണവശാലും ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് ആക്രമിക്കപ്പെട്ട നടി; ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുക്കുമോയെന്ന ആശങ്കയെ തുടര്‍ന്ന് നടി സ്വകാര്യ ഹര്‍ജി നല്‍കി

03 SEPTEMBER 2019 02:23 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ഉയരുകയാണ്. കേസില്‍ സുപ്രീം കോടതിയിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നടി ഹര്‍ജി നല്‍കിയിരിക്കുകയാണ്. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിനു ഒരു കാരണവശാലും നല്‍കരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഇരയ്ക്കു വേണ്ടി പ്രോസിക്യൂഷന്‍ അഭിഭാഷനുള്ളതിനാല്‍ സ്വകാര്യഹര്‍ജി സ്വീകരിക്കണോയെന്ന കാര്യത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാരായുകയും ചെയ്തു.

അതേസമയം ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുക്കുമോയെന്ന ആശങ്ക മൂലമാണു നടി സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍. പീഡനദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കുമെന്നാണു നടിയുടെ വാദിക്കുന്നത്.

സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകള്‍ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്കു സമൂഹത്തിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ വ്യക്തിത്വം കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും നടി പറയുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൊടുത്താല്‍ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനിടയുണ്ടെന്ന പേടിയും പങ്കുവയ്ക്കുന്നു. മുദ്രവച്ച കവറില്‍ സ്വന്തം പേര് പരാമര്‍ശിക്കാതെയാണു നടി ഹര്‍ജി നല്‍കിയിരിക്കുന്നത്. പേര് പരാമര്‍ശിക്കരുതെന്നു നടി ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ കോടതി രേഖയിലും ഉത്തരവിലുമെല്ലാം അഭിഭാഷകന്റെ പേരാകും ഉണ്ടാകുക.

കോഴിക്കോടുള്ള അഭിഭാഷകന്‍ മുഖേനയാണു നടി ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തേ ഹൈക്കോടതിയില്‍ ദിലീപിന് അനുകൂലമായ ചില നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഏറെ നാടകീയത നിറഞ്ഞതായിരുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ യാണ് പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടുകയും ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് ആദ്യം മുതലേ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ദിലീപിന് പിന്നീട് സോപാധികജാമ്യം കിട്ടി. നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങള്‍ ദിലീപ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.

2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. തൃശൂരില്‍നിന്നു എറണാകുളത്തേയ്ക്ക് ടെമ്പോ ട്രാവലറില്‍ സഞ്ചരിക്കവേയാണ് നടി ആക്രമിക്കപ്പെട്ടത്. വണ്ടി ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചായിരുന്നു ഗുണ്ടകള്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം കാര്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.

സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകന്‍ ലാലിന്റെ ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എല്‍.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ തുറന്നുപറയാന്‍ നടി ധൈര്യപ്പെട്ടു. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends