Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ശ്രീറാമിനെ പോലീസ് സഹായിച്ചപ്പോൾ ബഹ്റ തെറിക്കാതിരുന്നത് ഭാഗ്യം കൊണ്ട്; കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ബഹ്റയോട് ആവശ്യപ്പെട്ടിരുന്നു

03 SEPTEMBER 2019 03:12 PM IST
മലയാളി വാര്‍ത്ത

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൾ മരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബഹ്റ തെറിക്കാതിരുന്നത് തലനാരിഴ വ്യത്യാസത്തിൽ. തന്റെ നിർദ്ദേശം ലംഘിച്ച് ശ്രീറാമിനെ പോലീസ് ഉദ്യോഗസ്ഥർ സഹായിച്ചതോടെയാണ് ബഹ്റക്കെതിരെ മുഖ്യമന്ത്രി ആലോചിച്ചത്. കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ബഹ്റയോട് ആവശ്യപ്പെട്ടിരുന്നു. ബഹ്റ താഴേക്ക് നിർദ്ദേശം കൈമാറുകയും ചെയ്തു. എന്നാൽ ഫലമുണ്ടായില്ല.

ബഹ്റയുടെ സ്ഥാനത്ത് സെൻകുമാറോ ജേക്കബ് തോമസോ ആയിരുന്നെങ്കിൽ വീട്ടിലിരിക്കുമായിരുന്നു. തന്റെ നിർദ്ദേശം ലംഘിച്ചാൽ മിണ്ടാതിരിക്കുന്ന ആളല്ല മുഖ്യമന്ത്രി. ബഹ്റയെ മുഖ്യമന്ത്രിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പോലീസ് സംഘടനാ സമ്മേളനത്തിൽ പോലീസിനെതിരെ മുഖ്യമന്ത്രി അതി രൂക്ഷമായി പ്രസംഗിക്കാൻ കാരണം ഇതാണ്. ഇതിൽ മുഖ്യമന്ത്രിക്കെതിരെ സേനയിൽ അമർഷമുണ്ടായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അതിലൊന്നും വിരളില്ല. സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ട അസോസിയേഷൻ നേതാക്കളെ മുഖ്യമന്ത്രി ശരിക്കും വിരട്ടി എന്നാണ് ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ ഏതാനും മാസങ്ങളായി മുഖ്യമന്ത്രി പോലീസിന്റെ പ്രവർത്തനത്തിൽ തീർത്തും അത്യപ്തനായിരുന്നു. പോലീസ് സേന കാരണം സർക്കാരിന്റെ സത് പേരിൽ കളങ്കമുണ്ടാകുന്നതായി മുഖ്യമന്ത്രി വിശ്വസിക്കുന്നു. സർക്കാരിന്റെ ഇമേജാണ് പോലീസ് എന്ന വസ്തുത മറന്നു കൊണ്ടാണ് പോലീസ് പ്രവർത്തിക്കുന്നത്. അന്വേഷണ വിവരങ്ങൾ നിരന്തരം ചോരുന്നു. പ്രതികൾക്ക് പ്രതിരോധിക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത് പോലീസുകാർ തന്നെയാണ്. ഇത് ശ്രീറാമിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞാണ്. ലോക്കപ്പിലിട്ട് പ്രതികളെ മർദ്ദിക്കുന്നു. എന്നിട്ട് ലോക്കപ്പിൽ മർദ്ദിച്ചതാണെന്ന് പോലീസ് റിപ്പോർട്ട് എഴുതുന്നു.

ഡി ജിപി ലോക് നാഥ് ബഹ്റ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങളാണ് മുഖ്യമന്ത്രി ഇന്നലെ തുറന്നു പറഞ്ഞത്. തന്നെ ക്ഷണിക്കാനെത്തിയ അസോസിയേഷൻ നേതാക്കളോടും മുഖ്യമന്ത്രി ക്ഷോഭിച്ച് സംസാരിച്ചി രുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.

മറ്റ് സംസ്ഥാനങ്ങളിലെ പോലീസിനേക്കൾ കേരള പോലീസ് മികച്ചതാണെന്ന റിപ്പോർട്ട് ഡി ജി പി കൈമാറിയ ശേഷമായിരുന്നു മുഖ്യന്റെ വിമർശനം . സംസാരിച്ച് തുടങ്ങിയ മുഖ്യമന്ത്രി റിപ്പോർട്ടിന്റെ പേരിൽ പോലീസിനെ അഭിനന്ദിച്ച ശേഷം വിമർശന ശരങ്ങൾ തൊടുക്കുകയായിരുന്നു. മറുപടി ഒന്നുമില്ലാതെ അസോസിയേഷൻ ഭാരവാഹികൾ നിശബ്ദരായി. പലപ്പോഴും പൊട്ടിത്തെറിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. സദസിലും വേദിയിലും ഇരുന്നവർക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഏറ്റവും ഒടുവിൽ എൽദോ എബ്രഹാം എം എൽ എയെ മർദ്ദിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. അന്ന് കാനം സർക്കാരിനെതിരെ നിലകൊണ്ടിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു . ഇക്കാര്യം അന്നു തന്നെ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞതെല്ലാം കേട്ട് ബഹ്റ നിശബ്ദത പാലിച്ചതേയുളളു.

ബുദ്ധി ഉപയോഗിച്ച് വേണം പോലീസ് പ്രവർത്തിക്കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെയല്ല നടക്കുന്നതെന്ന് ഭംഗ്യതരേണ സൂചിപ്പിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗമാണ് മുഖ്യമന്ത്രി വായിച്ചത്. ഉന്നതരെ സംരക്ഷിക്കരുതെന്ന കർശന നിർദ്ദേശവും മുഖ്യമന്ത്രി നൽകി. ഇത്തരത്തിൽ ഇനിയും പ്രവർത്തിച്ചാൽ കാണാമെന്ന മുന്നറിയിപ്പാണ് നൽകിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends