Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് കണക്കിലെടുക്കില്ലെന്നും കേരള ഗവര്‍ണര്‍ ; എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാൻറെ ട്വീറ്റിനും ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നൽകി

03 SEPTEMBER 2019 03:43 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നടത്തുന്ന കൈ കടത്തലുകളിൽ ഇന്ത്യ ആകെ അസ്വസ്ഥരാണ്. കശ്മീരിലെ ജനങ്ങളെ ഓർത്ത് ദുഃഖിതരാണെന്ന് പറയുമ്പോഴും കശ്‌മീരിലെ സഹോദരങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ പറഞ്ഞതും നാം ഇതിനോടകം അറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് പോലെ തന്നെ കശ്മീരിന്റെ പദവികൾ പിൻവലിച്ചതിന് പിന്നാലെ പാകിസ്ഥാന്റെ മനോഭാവവും മറ്റും നമ്മുക്ക് അറിയാവുന്നതാണ്. ഇപ്പോൾ കശ്മീർ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് കണക്കിലെടുക്കില്ലെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നു. എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാൻറെ ട്വീറ്റിന് മറുപടിയെന്നോണമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് അതില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് കണക്കിലെടുക്കില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നു. യുഎസ് സെനറ്ററും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണി സാന്‍ഡേഴ്‌സ് കശ്മീര്‍ വിഷയത്തില്‍ ട്രംപ് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പ്രസ്താവന നടത്തിയിരുന്നു. ബേണി സാന്‍ഡേഴ്‌സിന്റെ പ്രസ്താവനയെ അനുകൂലിച്ച് എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനുള്ള മറുപടിയെന്നോണമാന് ആരിഫ് ഖാന്റെ പ്രതികരണം. അദ്ദേഹം അതി രൂക്ഷമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. 28 ദിവസമായി കശ്മീര്‍ താഴ്‌വരയില്‍ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്നും കശ്മീരിലെ വാര്‍ത്താ വിവിമയം തടസ്സപ്പെട്ടിരിക്കുകയാണെന്നുമാണ് നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റാണ് കേരള ഗവർണറെ ചൊടിപ്പിച്ചത്.

ട്വീറ്റിലൂടെയാണ് അദ്ദേഹം മറുപടി അയച്ചത്. 'നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസ്സിലാകും, ഒരു കാര്യം വ്യക്തമാക്കട്ടെ, നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള വ്യക്തികള്‍ കുരയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. ആദ്ദേഹം ആരായാലും, അത് കാര്യമാക്കുന്നില്ല. ഇത് അദ്ദേഹത്തേയും അറിയിച്ചേക്കൂ' എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തത്. എന്‍ഡിടിവി എഡിറ്റര്‍ നിധി റസ്ദാന് ഒമര്‍ അബ്ദുള്ളയുമായി ചാറ്റ് ചെയ്യാന്‍ കഴിയാത്ത വേദനയാണ് ഇപ്പോള്‍ ഉള്ളതെന്ന തരത്തിലുള്ള മറുപടികൾ ഈ ട്വീറ്റിന് വന്നിരിക്കുന്നത്. ധാരാളം റീട്വീറ്റുകളും വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ അനുകീലിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ റസ്ദാന്‍ നിധിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചിരുന്നു. ജസ്റ്റിസ് പി. സദാശിവം ഈ മാസം നാലിന്‌ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ഗവർണറായി അദ്ദേഹത്തെ നിയമിച്ചത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends