കെ.എം ബഷീര്‍ കൊലപാതകത്തിൽ പോലീസിന്റെ വാദം പൊളിയുന്നു; മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പോലീസിന്റെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നതായി വിവരാവകാശ രേഖ; ആകെ ആറ് ക്യാമറകള്‍ പ്രവര്‍ത്തിച്ചുവെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു

മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പോലീസിന്റെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നതായി വിവരാവകാശ രേഖ. അപകടം നടന്ന ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ഇതോടെ ക്യമാറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദം പൊളിയുകയാണ്.
ഓഗസ്റ്റ് രണ്ടിനാണ് മ്യൂസിയം ഭാഗത്ത് അപകടം നടന്നത്. സമീപത്തെ സി.സി.ടി.വി ക്യമറകള്‍ ഒന്നും തന്നെ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അപകടം നടന്ന ശേഷം പോലീസ് പറഞ്ഞത്. പലതിലും റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത് മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന്‍ ഭാഗത്ത് രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതാണ്. ഇതില്‍ ഫിക്‌സഡ് ക്യാമറ ഉള്‍പ്പടെ ഉണ്ട് എന്ന് വിശദമായി തന്നെ പോലീസ് വ്യക്തമാക്കുന്നു.
തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അന്ന് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന സഞ്ജയ് കുമാര്‍ ഗുരിഡിന്‍ ഉള്‍പ്പടെ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് രേഖകള്‍.
അപകടത്തെ സംഭവിച്ചുള്ള ഒരു വീഡിയോ ദൃശ്യം പോലും പോലീസിന്റെ ഭാഗത്ത് നിന്ന് പുറത്ത് വന്നിരുന്നില്ല. മ്യൂസിയത്തിന് സമീപത്തും രാജ്ഭവന് മുന്നിലും ആകെ ആറ് ക്യാമറകള്‍ പ്രവര്‍ത്തിച്ചുവെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















