ഉമ്മൻചാണ്ടിയും ചെന്നിത്തലയും വെള്ളം കുടിക്കും; ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക്; ഏത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെയെന്ന് ഉമ്മൻ ചാണ്ടി; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണമെന്ന് കോടിയേരി

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്കു വിടാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് കേസിൽ ആരോപണ വിധേയരായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ടൈറ്റാനിയത്തില്‍ മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണു പരാതി. 2004-2006 കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞുമാണ് തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്‌ട്‌സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. കേസ് നിലവില്‍ വിജിലന്‍സാണ് അന്വേഷിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടി രൂപയുടെ കരാറിൽ 66 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്‍.
ടൈറ്റാനിയം മുൻ ചെയർമാൻ ടി. ബാലകൃഷ്ണനും കേസിൽ പ്രതിയാണ്. 2006ൽ ആണ് സംഭവത്തിൽ ആരോപണം ഉയർന്നത്. തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് അന്വേഷിച്ച വിജിലൻസ് ഇന്റർപോളിന്റെയുൾപ്പെടെ സഹായം തേടിയിരുന്നു. ബ്രിട്ടനിലെ വിഎ ടെക് വെബാഗ്, എവിഐ യൂറോപ്പ്, ഫിൻലൻഡിലെ കെമടോർ എക്കോ പ്ലാനിങ് എന്നീ കമ്പനികൾ വഴിയാണു യന്ത്രങ്ങൾ വാങ്ങിയത്. ഇവയുടെ യഥാർഥ വിലയും കമ്മിഷനായി നൽകിയ തുകയും അറിയിക്കണമെന്ന ആവശ്യവുമായാണ് ഇന്റർപോളിനെ സമീപിച്ചത്. വിദേശ കമ്ബനി ഉള്‍പ്പെടുന്ന കേസായതിനാല്‍ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെയെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
മെറ്റ്‌കോണ്‍ എന്ന കമ്ബനിയുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്റ് നിര്‍മ്മിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫിന്‍ലാന്റ് ആസ്ഥാനമായ കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തില്‍ നിന്നും 260 കോടി രൂപക്ക് മാലിന്യ സംസ്‌കരണപ്ലാന്റിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണപത്രം ഒപ്പിട്ടിരുന്നു. ടൈറ്റാനിയം പ്ലാന്റിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നത് മന്ത്രി കെകെ രാമചന്ദ്രനാണ്. എന്നാല്‍, രമേശ് ചെന്നിത്തല സമ്മര്‍ദം ചെലുത്തിയാണ് മെക്കോണ്‍ കമ്ബനി വഴി ഫിന്‍ലാന്‍ഡിലെ കമ്ബനിക്ക് കരാര്‍ നല്‍കിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ആരോപണമുണ്ട്.
86 കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെങ്കിലും ഒരു ഉപകരണം പോലും ഇതുവരെ സ്ഥാപിക്കാനായില്ല. ഇതോടെ 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പ്രതികള്‍. 2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചത്.
ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഈ നടപടി വേട്ടയാടല്‍ അല്ലെന്നും വിജിലന്‍സിന് അന്വേഷിച്ച് കണ്ടെത്താന്‍ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha





















