ഇനി പ്രൈവറ്റുകാര്‍ എന്തു ചെയ്യും? കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം

വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ നിര്‍ത്താതെ ഡബിള്‍ ബെല്ലടിച്ച് പോകുക. അവരെ കയറ്റാതിരിക്കുക. കയറിക്കഴിഞ്ഞാല്‍ അവരോട് മൃഗങ്ങളെ പോലെ പെരുമാറുക. എന്നിവ പ്രൈവറ്റു ബസുകളിലെ സ്ഥിരം പ്രതിഭാസമാണ്. പ്രൈവറ്റിനെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി കുറേ ഭേദമാണെന്ന് പറയാം. കാലാകാലങ്ങളായി പ്രൈവറ്റുകാരുടെ ആവശ്യമാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക എന്നത്. ഇനി ഉടനൊന്നും അത് നടക്കാനും പോകുന്നില്ല. പ്രൈവറ്റ്‌ബസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത അനീതി പുലര്‍ത്തുമ്പോള്‍ ഒരു സന്തോഷവാര്‍ത്ത.
കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാസൗജന്യം നാളെ മുതല്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം ലഭിക്കും.
കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ വിദ്യാര്‍ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചു 10 രൂപ അടച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ് ലഭിക്കും. മാര്‍ച്ച് 31 വരെയാണു കാര്‍ഡിന്റെ കാലാവധി. അടുത്ത അധ്യയനവര്‍ഷം വീണ്ടും പുതുക്കണം. നിലവില്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ കാര്‍ഡ് വാങ്ങേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























