Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മറ്റ് മതത്തില്‍ പെട്ടവരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കാം; ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനില്‍ക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ല- മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിട്ട കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വിവാദ പ്രസ്താവനയുമായി വീണ്ടും

05 SEPTEMBER 2019 11:59 AM IST
മലയാളി വാര്‍ത്ത

മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോഴിതാ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനില്‍ക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് വെളിപ്പെടുത്തി വീണ്ടും വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ശശി തരൂര്‍. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായ പ്രസ്താവനയും ശശി തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മറ്റ് മതത്തില്‍ പെട്ടവരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു. ഒരു ദേശീയ ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം പറയുന്നത്.

ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാക്കാലത്തേക്കും നിലനിര്‍ത്താന്‍ ഉദ്ദേശിച്ച്‌ കൊണ്ടുള്ളതായിരുന്നില്ല അത് എന്നാണ് താന്‍ വിചാരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എത്രകാലത്തേക്ക് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാട്. തരൂര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള പാകിസ്ഥാന്റെ ചെയ്തികളോട് നമ്മള്‍ക്ക് എതിര്‍പ്പുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യ കാശ്‌മീരില്‍ ചെയ്തിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര വിഷയത്തെക്കുറിച്ച്‌ സംസാരിച്ച ശശി തരൂര്‍, ചരിത്ര വസ്തുതകള്‍ പരിശോധിക്കുമ്പോൾ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ്‌ മനസിലാകുന്നതെന്നും പറഞ്ഞു. അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത് അതൊരു രാമക്ഷേത്രം ആണെന്നും ഇതുമായി ആഴത്തിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്കുള്ള സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends