യുവ വ്യവസായി പോൾ എം ജോർജ് വധക്കേസിലെ എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു; ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്കാണ് ശിക്ഷ ഇളവ് കിട്ടിയിരിക്കുന്നത്

മൂത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധകേസിലെ എട്ട് പ്രതികളെ വെറുതെ വിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയിരിക്കുകയാണ്. ഹൈക്കോടതി ഒരാള്‍ ഒഴികെ മറ്റുള്ളവരെ വെറുതെ വിടുകയായിരുന്നു. കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയിട്ടില്ല. സിബിഐ കോടതി വിധിക്കെതിരെ കാരി സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തിരുന്നില്ല.
2009ലായിരുന്നു പോൾ എം ജോർജിനെ കുത്തി കൊന്നത്. 2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകും വഴിയായിരുന്നു ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയത്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോകവെ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിൽ പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇതേ തുടർന്ന് ഓം പ്രകാശ് പുത്തൻ പാലം രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച എസ് കത്തിയും കണ്ടെത്തിയിരുന്നു. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















