Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഫോണ്‍ റെക്കോര്‍ഡ് ചെയ്യല്‍ എസ്ഐയുടെ സ്ഥിരം പണി; ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്കു നൽകിയ കളമശ്ശേരി എസ്ഐ അമൃത് രംഗനെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ

05 SEPTEMBER 2019 01:54 PM IST
മലയാളി വാര്‍ത്ത

ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്കു നൽകിയ കളമശ്ശേരി എസ്ഐ അമൃത് രംഗനെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്ഐയെ വിളിച്ചതെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ്ഐയുടെ സ്ഥിരം പരിപാടിയാണ് എന്നും അദ്ദേഹം ആരോപിച്ചു. . മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശ്ശേരി എസ്ഐ റെക്കോർഡ് ചെയ്യാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. എസ്ഐയുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്തു വിടാൻ കാരണമാണെന്ന് സക്കീർ ഹുസൈൻ പറഞ്ഞു.

എസ്.ഐ അമൃത് രംഗനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എവിടെയാണ് താന്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതെന്ന് കുറ്റപ്പെടുത്തുന്നവര്‍ വ്യക്തമാക്കണമെന്നും സക്കീര്‍ ഹുസൈന്‍ ചോദിച്ചു. കൊച്ചി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കൈവരിച്ച വലിയ വിജയത്തില്‍ ആഹ്ലാദം പ്രകടനം തടസ്സപ്പെടുത്താന്‍ കെഎസ്‌യു അടക്കമുള്ള ഒരു വിഭാഗത്തിന്റെ ശ്രമമുണ്ടായിരുന്നു. അതൊരു സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അമല്‍ ജോസ് അവിടെ എത്തിയത്. അതുമായി ബന്ധപ്പെട്ട് എസ്.ഐയെ കാണാന്‍ ചെന്ന അമല്‍ ജോസിനെ പോലീസ് ജീപ്പിലേക്കെടുത്തെറിയുകയും മര്‍ദ്ദിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവം അറിഞ്ഞതോടെയാണ് ഞാന്‍ എസ്.ഐ വിളിച്ചതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

കാര്യമായ രാഷ്ട്രീയ സംഘര്‍ഷമൊന്നും ഉണ്ടാകാത്ത സ്ഥലമാണ് കളമശേരി. ഈയൊരു രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കണമെന്നാണ് എസ്‌ഐയോട് ഞാന്‍ പറഞ്ഞത്. അത് മനസ്സിലാക്കാതെ രാഷ്ട്രീയ പാര്‍ട്ടിക്കാരോട് ഇത്ര രൂക്ഷമായി പ്രതികരിക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ മനപ്പൂര്‍വ്വം തന്നെ പ്രകോപിപ്പിച്ച് ഫോണ്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ ഞാന്‍ പ്രകോപിതനായില്ല. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ അകാരണമായി മര്‍ദ്ദിച്ച വാര്‍ത്ത കേട്ടാണ് താന്‍ എസ്‌ഐ വിളിച്ചതെന്നും മറ്റൊരു ഭീഷണിപ്പെടുത്തലുകളും ഇതിന് പിന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃത് രംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനു ശേഷം എസ്എഫ്ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ്‌ എസ്ഐയെ സക്കീർ ഹുസൈൻ വിളിച്ചത്. എന്നാൽ എസ്ഐ ചുട്ടമറുപടി നൽകിയതോടെ തിരിച്ചൊന്നും പറയാതെ നേതാവ് ഫോൺവക്കുകയായിരുന്നു.

കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends