വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ. അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്ന് മഹേഷ് ചന്ദ്ര ശര്‍മ്മ അഭിപ്രായപ്പെട്ടു. മുൻപും വിവാദ പ്രസ്താവനകൾ നടത്തിയതിലൂടെ മഹേഷ് ചന്ദ്ര ശര്‍മ്മ ശ്രദ്ധ നേടിയിരുന്നു. മയിലുകള്‍ ഇണചേരില്ല, പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്ന പ്രസ്താവന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം നടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2017ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് ശര്‍മ്മ മയിലുകളെ കുറിച്ച് വിവാദ നിരീക്ഷണം നടത്തിയത്.
അത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാർഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്ര ശർമ്മയുടെ പരാമര്‍ശം.
" അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത്", മഹേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
എന്നാൽ 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തക കവിത ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha





















