Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഏറെ വിവാദമായ പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രധാന പ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി

05 SEPTEMBER 2019 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

ഏറെ വിവാദമായ പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രധാന പ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞതിനാലാണ് ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍ എട്ടാം പ്രതി ഷിനൊ പോള്‍ എന്നിവരെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത്. നിയമചരിത്രത്തിലെ അപൂര്‍വം സംഭവങ്ങളിലൊന്നാണിത്. പ്രതികള്‍ക്ക് മേല്‍ ചുമത്തിയ മറ്റ് വകുപ്പുകള്‍ തെളിയുകയും അതിന്‍മേലുള്ള ശിക്ഷ അനുഭവിച്ചുവരുകയുമായിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാം. 

കൊലപാതകം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കസേര തെറിപ്പിക്കും വരെ കാര്യങ്ങള്‍ എത്തിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി വിന്‍സന്‍ എം.പോളിനെ ഒത്തുകളി ആരോപണത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുകയും ചെയ്ത കേസായിരുന്നു യുവ വ്യവസായി പോള്‍ എം. ജോര്‍ജ്ജിന്റെ കൊലപാതകം. പോളിനെ കൊല്ലാന്‍ കാരി സതീഷ് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പൊലീസ് ആലപ്പുഴയിലുള്ള കൊല്ലനെ കൊണ്ട് കത്തിയുണ്ടാക്കിയത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. അതോടെ കേസ് അട്ടിമറിക്കാനാണ് നീക്കമെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. ഇതോടെ പോളിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിലും വിന്‍സന്‍ എം. പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിയായിരുന്നെന്ന് തെളിഞ്ഞു. 

ക്വട്ടേഷന്റെ ഭാഗമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കാരി സതീഷും സംഘവും ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ വെച്ച് പോളുമായി വാക്ക് തര്‍ക്കമുണ്ടായി. വഴിയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു തര്‍ക്കം. പിന്നീട് സംഘം ആലപ്പുഴയ്ക്ക് തിരിച്ചെങ്കിലും കാരി സതീഷിന്റെ നിര്‍ബന്ധപ്രകാരം തിരികെ വന്ന് പോളുമായി വീണ്ടും തര്‍ക്കമുണ്ടായി. ഒടുവില്‍ പോളിനെ കാറില്‍ നിന്ന് പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു കാരി സതീഷ്. പൊങ്ങ ജംക്ഷനിലാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോള്‍ പോളിനൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കോടതി മാപ്പുസാക്ഷികളാക്കി. കേസിലെ ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും വിധിച്ചിരുന്നു. കാരി സതീശന്‍ ഒഴികെയുള്ളവര്‍ അപ്പീലിന് പോവുകയായിരുന്നു.

ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. പോളിനെ വധിക്കാനായി ഇരുവരും കൂടെ കൂട്ടുകയായിരുന്നെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ കോളുകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ, ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. പോളുമായുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കുത്തിയതെന്ന് കാരി സതീഷ് മൊഴിയും നല്‍കിയിരുന്നു. ആദ്യ ഒന്‍പതു പ്രതികള്‍ക്കു കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസന്‍ എന്ന സന്തോഷ് കുമാര്‍, സബീര്‍, സുല്‍ഫിക്കര്‍, പ്രദീഷ് എന്നിവരും ഉള്‍പ്പെടെ 17 പ്രതികളും ക്വട്ടേഷന്‍ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (12 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (20 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (27 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (29 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (38 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (43 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (47 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (57 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends