ബിജുരമേശ് ആദായനികുതി വകുപ്പിന് തിങ്കളാഴ്ച രേഖകള്‍ കൈമാറും

ബാര്‍കോഴയുടെ രേഖകള്‍ ബിജുരമേശ് ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് തിങ്കളാഴ്ച കൈമാറും. മന്ത്രി കെ.എം.മാണിക്ക് പണം കൈമാറിയത് സംബന്ധിച്ച രേഖകളാവും പ്രധാനമായും നല്‍കുകയെന്ന് ബിജു രമേശ് പറഞ്ഞു. കോഴവാങ്ങിയതില്‍ മാണിമാത്രമല്ല മറ്റുമന്ത്രിമാരും ഉണ്ടെന്ന് ബിജു രമേശ് പറഞ്ഞതോടെ കേസ് പുതിയതലത്തില്‍ എത്തിയിരിക്കുക.
എറണാകുളത്തെ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ ബുധനാഴ്ച ബിജു രമേശിന്റെ മൊഴിയെടുത്തിരുന്നു. കവടിയാറിലെ ആദായ നികുതി ഓഫീസില്‍ വച്ച് രാവിലെ 9 മുതല്‍ 1.30വരെയാണ് മൊഴിയെടുത്തത്. എഴുതിയെടുത്തിന് പുറമെ മൊഴി റെക്കാര്‍ഡ് ചെയ്തിട്ടുമുണ്ട്. ബാറുകളുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ബിജുരമേശ് നല്‍കി. ബാര്‍ ഇടപാടിന് പുറമേ തനിക്ക് അറിയാവുന്ന മറ്റു ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























