Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സി.പി.എമ്മുകാര്‍ നിമിത്തം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ ജില്ലയിലെ ചെറുപുഴയില്‍ കോണ്‍ഗ്രസുകാര്‍ കാരണം ഒരു കരാറുകാരനും ജീവനൊടുക്കി

05 SEPTEMBER 2019 03:51 PM IST
മലയാളി വാര്‍ത്ത

സി.പി.എമ്മുകാര്‍ നിമിത്തം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ ജില്ലയിലെ ചെറുപുഴയില്‍ കോണ്‍ഗ്രസുകാര്‍ കാരണം ഒരു കരാറുകാരനും ജീവനൊടുക്കി. ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ കരാറുകാരന്‍ ചെറുപുഴ സ്വദേശി മുതുവാറക്കുന്നേല്‍ ജോസഫിനെയാണ് (55) ആശുപത്രി കെട്ടിടത്തിനു മുകളില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കടം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും പേരുകളുണ്ട്. 

ആശുപത്രി നിര്‍മാണ ചെലവിലേക്കായി കോണ്‍ഗ്രസ് നേതൃത്വം പൊതു ജനങ്ങളിന്‍ നിന്ന് രണ്ട് കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പ്രദേശ വാസികള്‍ പറയുന്നു. എന്നിട്ടും ജോസഫിന് നല്‍കാനുള്ള ഒരു കോടി 34 ലക്ഷം കൊടുത്തില്ല. പ്രദേശത്ത് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷം ജോസഫിനെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജോസഫിന്റെ ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നില്‍ എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധവുമായി എത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

ഇടപാട് തീര്‍ക്കുന്നത് സംസാരിക്കാനായി ബുധനാഴ്ച വൈകിട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ ആശുപത്രിയിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ആശുപത്രിയിലേക്കു പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ആരും കണ്ടില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഭാര്യ: മിനി ജോയ്. മക്കള്‍: ഡെവിന്‍, മെലീസ, ഡെന്‍സ്. കെ. കരുണാകരന്റെ പേരില്‍ പണിയ ആശുപത്രിയുടെ നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കരാറുകാരനെ നേതാക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയോ, മാനസികമായി പീഡിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

ആന്തൂരില്‍ സി.പി.എം നേതൃത്വത്തിലുള്ള നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തത്. നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. 15 കോടി മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാനാകാത്തതിന്റെ സമ്മര്‍ദ്ദം കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളയും ചില ഉദ്യേഗസ്ഥരുമാണ് ലൈസന്‍സ് നല്‍കാന്‍ തടസ്സം നിന്നതെന്ന് സാജന്റെ ഭാര്യ ബീന ആരോപിച്ചിരുന്നു. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ നഗരസഭാ അധ്യക്ഷയ്ക്ക് പങ്കുള്ളതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ശേഷം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends