Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

'എടേയ് അമൃത് രംഗാ.. നീ എഴുതി ഒണ്ടാക്കിയെന്ന് പറയുന്നപിഎസ്‌സി പരീക്ഷയെ കുറിച്ച്‌ തന്നെയാണ്; പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരും മത ന്യൂനപക്ഷങ്ങളും അതിന്റെ ഇരകളായി മാറുന്നു; ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍

05 SEPTEMBER 2019 04:43 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന എസ്.ഐ റിക്രൂട്ട്മെന്റിനായുള്ള പി.എസ്. സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി മാധ്യമ പ്രവർത്തകൻ. പി.കെ സുരേഷ്‌കുമാര്‍ എന്ന ഫേസ്ബുക്ക് ഐ.ഡിയില്‍ നിന്നും വന്ന കുറിപ്പില്‍, പൊലീസ് വകുപ്പില്‍ അന്നുണ്ടായിരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പരീക്ഷകള്‍ നടത്തിയതായാണ് ആരോപണം. ചട്ടപ്രകാരം ആകെയുള്ള വേക്കന്‍സികളില്‍ 50 ശതമാനം നേരിട്ടുള്ള നിയമനം വഴിയും ബാക്കിയുള്ള അന്‍പത് ശതമാനം നിലവില്‍ സര്‍വീസിലുള്ള പൊലീസുകാര്‍ക്ക് പ്രൊമോഷന്‍ നല്‍കിയുമാണ് നികത്തേണ്ടത്. എന്നാല്‍ അന്ന് നടന്ന റിക്രൂട്ട്മെന്റില്‍ എല്ലാ ഒഴിവുകളിലേക്കും ഒറ്റയടിക്ക് പി.എസ്.സി നിയമനം നടത്തിയെന്നും സേനയുടെ ഭാഗമായുനായിരുന്ന സി.പി.ഒ, എ.എസ്.ഐമാര്‍ക്ക് പ്രൊമോഷനുള്ള അവസരം നഷ്ടമായെന്നും ആരോപിക്കുന്നു.

പി.കെ സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

'എടേയ് അമൃത് രംഗാ.. നീ എഴുതി ഒണ്ടാക്കിയെന്ന് പറയുന്ന PSC പരീക്ഷയെ കുറിച്ച്‌ തന്നെയാണ്... കഴിഞ്ഞ UDF സര്‍ക്കാരിന്റെ കാലത്ത് PSC ചെയര്‍മാന്‍ ഇപ്പോഴത്തെ സംഘി നേതാവ് KSരാധാകൃഷണന്‍ ... അന്ന് SI റിക്രൂട്ട്മെന്റില്‍ വലിയ ഒരു അട്ടിമറി നടന്നു.

# അട്ടിമറിയുടെഒന്നാംഘട്ടം !!

ആകെ വേക്കന്‍സികളുടെ 50 % നേരിട്ടുള്ള നിയമനവും 50% സര്‍വീസിലുള്ള പോലീസുകാരില്‍ നിന്ന് പ്രമോഷന്‍ വഴിയാണ് നികത്തേണ്ടത്. എന്നാല്‍ അന്ന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ക്ലര്‍ക്കിന് പറ്റിയ തെറ്റ്, ചിലപ്പോള്‍ ബോധപൂര്‍വമാകാം .. മുഴുവന്‍ SI വേക്കന്‍സികളും PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫയല്‍ തയ്യാറാക്കി. വസ്തുതകള്‍ നോക്കാതെ ഭരണ വിഭാഗം എഐജി കണ്ട് ഫോര്‍വേഡ് ചെയ്ത ഫയല്‍ ഭരണ വിഭാഗം ADGP വഴി DGP PSC ക്ക് ഫോര്‍വേഡ് ചെയ്തു. മൊത്തം വേക്കന്‍സിയിലേക്ക് PSC റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തി. വര്‍ഷങ്ങളായി പോലീസ് സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച്‌ സീനിയര്‍ CPO , ASI പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്ക് അര്‍ഹമായ പ്രമോഷന്‍ നഷ്ടപ്പെട്ടു..

# അട്ടിമറിയുടെരണ്ടാംഘട്ടം ..!!

റിട്ടണ്‍ ടെസ്റ്റും ഫിസിക്കല്‍ ടെസ്റ്റും കഴിഞ്ഞ് അന്തിമ റാങ്ക് പട്ടികയ്ക്ക് മുമ്ബായുള്ള ഇന്റര്‍വ്യൂവില്‍ ആണ് ഉദ്യോഗാര്‍ത്ഥികളെ ചതിച്ച അട്ടിമറി നടന്നത്. UDF അനുകൂല PSC അംഗങ്ങള്‍ ഭൂരിപക്ഷവും അര സംഘി KSരാധാകൃഷ്ണന്‍ ചെയര്‍മാനും ... ഇന്റര്‍വ്യൂവില്‍ തല്‍പ്പരകക്ഷികള്‍ക്ക് വാരിക്കോരി മാര്‍ക്ക് കൊടുത്തു.. സംഘികള്‍ക്ക് ഉദാരമായ ഇന്‍റര്‍വ്യൂ മാര്‍ക്കോടെ റാങ്ക് ലിസ്റ്റിലും അതുവഴി പോലീസ് സേനയിലും നുഴഞ്ഞു കയറാന്‍ ഒത്താശ ചെയ്തത് ഉമ്മന്‍ ചാണ്ടിയോ തിരുവഞ്ചൂരോ അതോ ചെന്നിത്തലയോ ? അതോ വി.മുരളീധരന്റെ ശുപാര്‍ശ KS രാധാകൃഷ്ണന്‍ നടപ്പാക്കി നല്‍കിയോ ? അങ്ങനെ പോലീസ് സേനയില്‍ കയറിപ്പറ്റിയ സംഘപരിവാറുകാരാണ് ഇന്ന് കേരള പോലീസിനെ കാവി അണിയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.

പോലീസിലെ രഹസ്യങ്ങള്‍ സംഘപരിവാറിന് ചോര്‍ത്തി നല്‍കിയും തത്വമസി വാട്സ് ആപ് ഗ്രൂപ് പ്രവര്‍ത്തനം നടത്തിയും കുറെ സംഘികള്‍ പോലീസില്‍ ഉണ്ട് ..

RSS ശാഖകളില്‍ നടക്കുന്ന കായികപരിശീലനം യൂണിഫോം തസ്തികകളിലേക്കുള്ള കായിക ക്ഷമത പരീക്ഷയില്‍ സംഘികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കുന്നുണ്ട്. പോലീസിലെ SI, കോണ്‍സ്റ്റബിള്‍ തസ്തികകള്‍, ഫയര്‍ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ് എന്ന് വേണ്ട എല്ലാ സര്‍ക്കാര്‍ സര്‍വീസിലും സംഘപരിവാര്‍ അനുകൂലികള്‍ നിയമിക്കപ്പെടാന്‍ വേണ്ടി കൃത്യമായ പരിശീലനം RSS സംസ്ഥാനത്ത് നല്‍കുന്നുണ്ട്. RSS നിരോധിത സംഘടന അല്ലാത്തതിനാല്‍ നിയമനത്തിന് മുന്നോടിയായ പോലീസ് വെരിഫിക്കേഷനില്‍ ഇവരുടെ RSS പശ്ചാത്തലം പരാമര്‍ശിക്കപ്പെടുകയുമില്ല.. അതു മാത്രമല്ല സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ നിശ്ചയിക്കപ്പെട്ടവര്‍ പ്രാദേശികമായി ഒരു തരത്തിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളിലോ, രാഷ്ട്രീയ തര്‍ക്കങ്ങളിലോ ഭാഗമാകുകയും ഇല്ല.. പേരിന് കാമ്ബസുകളിലെ ABVP പ്രവര്‍ത്തനം മാത്രമേ എടുത്ത് പറയാന്‍ ഉണ്ടാകൂ..

30 വര്‍ഷത്തേക്കുള്ള അജണ്ട സെറ്റ് ചെയ്ത് സംഘപരിവാര്‍ രാജ്യത്ത് കളം നിറഞ്ഞ് കളിക്കുകയാണ്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ , സൈനിക - അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, പോലീസ് എല്ലാം സംഘവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞു .. സംഘ വിരുദ്ധ നിലപാടുകാര്‍ക്ക് അനീതി കാട്ടുതീയായി വര്‍ഷിക്കും കാലമാണ് രാജ്യത്ത് വരാന്‍ പോകുന്നത്. പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരും മത ന്യൂനപക്ഷങ്ങളും അതിന്റെ ഇരകളായി മാറുന്നു .. കളമശ്ശേരി SI അമൃത് രംഗന്റെ ചെയ്തിയില്‍ അവന്റെ വിരുദ്ധ രാഷ്ട്രീയവും ജാതി വെറിയും അന്തര്‍ലീനമാണ്..

പിന്‍കുറി :- പ്രമോഷനിലൂടെ 50 % SI തസ്തിക നികത്തുമ്ബോഴും PSC അംഗവും പോലീസ് മേധാവിയോ പോലീസ് മേധാവി നിയോഗിക്കുന്ന പ്രതിനിധികളും ഉള്‍പ്പെടുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മിറ്റി ( DPC) യാണ് പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രമോഷന്‍ ലഭിക്കുന്നവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പെര്‍ഫക്‌ട് അല്ലെങ്കില്‍ പ്രമോഷന്‍ ലഭിക്കുകയും ഇല്ല..'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends