ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ താന്‍ ഒളിവിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ

സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ താന്‍ ഒളിവിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. എവിടെയാണെന്നോ, അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നോ ജാസ്മിന്‍ വ്യക്തമാക്കിയില്ല. തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇന്നത്തെ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് വന്നതോടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഒളിവില്‍ പോകേണ്ട കാര്യമില്ലെന്നും കേസ് അന്വേഷിക്കുന്ന സി.ഐ രാജേഷ് തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും ജാസ്മിന്‍ ആരോപിച്ചു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ മൂന്നരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ജാസ്മിന്‍ഷായാണ് ഒന്നാം പ്രതി. സംസ്ഥാന കമ്മിറ്റിയംഗം ഷോബി ജേസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് സ്റ്റാഫ് ജിത്തു എന്നിവരാണ് മറ്റ് പ്രതികള്‍. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മിനിറ്റ്‌സുകളും ഫലയുകളിലെ ഒപ്പുകളും വ്യാജമായി തയാറാക്കിയതാണെന്ന് സംശയം തോന്നിയിരുന്നു.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് രാഷ്ട്രീയപ്രേരിതമാണെന്നും ജാസ്മിന്‍ ഷാ ആരോപിച്ചു.
പ്രതികള്‍ വ്യാജപേരില്‍ പലസ്ഥലത്തായി ഒളിവില്‍ കഴിയുകയാണെന്ന് ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. ഇവരെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ക്രൈംബ്രാഞ്ചിനെയോ, പൊലീസിനെയോ അറിയിക്കണമെന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. ജാസ്മിന്‍ ഷാ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് മുമ്പും ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞമാസം നിര്‍ദ്ദേശിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ െ്രെകംബ്രാഞ്ച് എ.ഡി.ജി.പിക്ക് കോടതി നിര്‍ദേശവും നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിന്‍ഷാ അടക്കം നല്‍കിയ ഹരജി തീര്‍പ്പ് കല്‍പ്പിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയുടെ ശക്തി തകര്‍ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിത്. ഫണ്ട് പിരിവില്‍ തട്ടിപ്പുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നീ കാര്യങ്ങളും പ്രതികള്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. യു.എന്‍.എയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാമര്‍ശമില്ല. ചിലരുടെ രാഷ്ട്രീയ ഇടപെടലുകളാണ് കേസിന് പിന്നിലെന്നും ഹരജിക്കാര്‍ വാദിച്ചു. പ്രധാന പ്രതിയായ ജാസ്മിന്‍ഷാ അടക്കം ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചതോടെ കോടതി ശക്തമായ നിലപാട് എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















