സി.പി.എം ഏര്യാ സെക്രട്ടറി പരുഷമായി സംസാരിച്ചതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച എസ്.ഐ അമൃതരാജ് മറ്റൊരു ശ്രീറാം വെങ്കിട്ടരാമനാണെന്ന് ആക്ഷേപം

സി.പി.എം ഏര്യാ സെക്രട്ടറി പരുഷമായി സംസാരിച്ചതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച എസ്.ഐ അമൃതരാജ് മറ്റൊരു ശ്രീറാം വെങ്കിട്ടരാമനാണെന്ന് ആക്ഷേപം. ടാറ്റയെയോ, ഹാരിസണെയോ തൊടാതെ, ചെറുകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നോക്കി മാധ്യമവാര്‍ത്തകളില്‍ ഇടംപിടിക്കുകയും മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനും എസ്.ഐ അമൃതരാജിനും പബഌസിറ്റി മാനിയയാണെന്ന് മുമ്പേ ആക്ഷേപം ഉയര്‍ന്നിരുന്നു. പൂക്കോട്ടുംപാടം എസ്‌ഐ ആയിരിക്കെ യുവതി പരാതിയായി നല്‍കിയ വിവരങ്ങള്‍ അമൃത് രംഗന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നു. സ്വകാര്യ എസ്റ്റേറ്റിന് വേണ്ടി ആദിവാസികളെ ഭീഷണിപ്പെടുത്തി, അവരുടെ ക്ഷേത്രത്തില്‍ വരുന്നവരെ വിരട്ടി ഓടിക്കല്‍, മനോദൗര്‍ബല്യമുള്ള യുവാവിനെ കൊണ്ട് മുളക് തീറ്റിക്കല്‍ ... അങ്ങനെ പോകുന്നു അമൃത് രാജിന്റെ ക്രൂരവിനോദങ്ങള്‍.
കേസിന്റെ ഭാഗമായി നല്‍കിയ വിവരങ്ങള്‍ ഔദ്യോഗിക നമ്പറിലൂടെ പ്രചരിപ്പിച്ചത് ഗുരുതര കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി യുവതി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഞ്ചാവ് പരിശോധനയുടെ പേരില്‍ ലോട്ടറി വില്‍പ്പനക്കാരിയെ അപമാനിച്ചതിന് അവര്‍ പരാതി നല്‍കിയിട്ടുണ്ട്. പൂക്കോട്ടുപാടം പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ മൂപ്പന്‍ ഗോപാലന്റെ കുടുംബത്തെ എസ്റ്റേറ്റ് മാനേജര്‍ അനീഷിനൊപ്പമെത്തി എസ്്.ഐ ആയിരുന്ന അമൃതരാജ് ഭീഷണിപ്പെടുത്തിയിരുന്നു. റീഗല്‍ എസ്റ്റേറ്റിന് സമീപമുള്ള ആദിവാസികളുടെ വനദുര്‍ഗാ ദേവി ക്ഷേത്രത്തിന് പുറകില്‍ കെട്ടിയിട്ടുള്ള കുടില്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടാണ് എസ്.ഐ ഭീഷണിപ്പെടുത്തിയത്.
ക്ഷേത്രത്തില്‍ വരുന്നവരെ എസ്.യും എസ്റ്റേറ്റ് മാനേജരും ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് പതിവെന്ന് ഗോപാലനും കുടുംബവും പറയുന്നു. എസ്.ഐയെ പേടിച്ചാണ് ഇവര്‍ കുടിലിലേക്ക് താമസം മാറ്റിയത്. വനദുര്‍ഗാക്ഷേത്രത്തോട് അനുബന്ധിച്ച് ആദിവാസികള്‍ക്ക് രണ്ടേക്കറോളം ഭൂമിയാണ് ഉണ്ടായിരുന്നത്. എസ്‌റ്റേറ്റ് ഉടമസ്ഥര്‍ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് സ്ഥലം തട്ടിയെടുക്കുകയായിരുന്നു. കുടില്‍ വിട്ട് പോയില്ലെങ്കില്‍ മുത്തങ്ങ ആവര്‍ത്തിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന നിലപാടിലായിരുന്നു ആദിവാസികള്‍. എസ്‌റ്റേറ്റ് ഉടമകള്‍ തങ്ങളുടെ കുടുംബക്ഷേത്രം എന്ന് പറഞ്ഞാണ് വനദുര്‍ഗ ക്ഷേത്രവും അതിനോട് അനുബന്ധിച്ച ഭൂമിയും കൈക്കലാക്കാന്‍ നോക്കിയത്.
മനോദൗര്‍ബല്യമുള്ള യുവാവിനെ അമൃത രാജ് മുളക് തീറ്റിച്ചതും വിവാദമായിരുന്നു. യുവാവ് അന്ന് പൂക്കോട്ടുപാടം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് പ്ലാസ്റ്റിക്് കൊണ്ട് മറച്ച ഷെഡില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. ഇയാള്‍ മദ്യപിച്ച് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് അയല്‍വാസിയായ യുവതി നല്‍കിയ പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ക്രൂരകൃത്യം നടന്നതെന്ന് നാട്ടുകാര്‍ ഓര്‍മിക്കുന്നു. അയല്‍ വീട്ടില്‍ നിന്ന് മുളക് വാങ്ങിച്ച് എസ്.ഐ അമൃതരാജ് യൂവാവിനെ കൊണ്ട് തീറ്റിക്കുകയായിരുന്നു. വയറെരിച്ചിലും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് യിവാവിനെ നാട്ടുകാര്‍ രാത്രി ആശുപത്രിയിലാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















