പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുന്‍ പി.ഡബ്ള്യു.ഡി സെക്രട്ടറി ടി. ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികൾക്ക് റിമാന്‍ഡ്; പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പി.ഡബ്ള്യു.ഡി സെക്രട്ടറി ടി. ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികൾക്ക് റിമാന്‍ഡ്. സൂരജിനു പുറമെ, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പാലം നിര്‍മിച്ച ആര്‍.ഡി.എസ് കമ്ബനിയുടെ മാനേജിങ് ഡയറക്‌ടര്‍ സുമിത് ഗോയല്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 19 വരെയാണ് വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും.
പ്രതികളെ മൂവ്വാറ്റുപുഴ സബ്ജയിലിലേക്ക് അയച്ചു. ജസ്റ്റിസ് കലാം പാഷയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കുമെതിരെ വിജിലന്‍സ് ചുമത്തിയിരിക്കുന്നത്. കരാറുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കേസിലെ മറ്റ് പ്രതികളാണ്. കേസില്‍ ആകെ 17 പ്രതികളാണുള്ളത്. വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. കേസന്വേഷണം പ്രതികളുടെ സാമ്ബത്തിക ഇടപാടുകളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.
സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. എന്നാൽ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേശീയ പാതാ വിഭാഗത്തെ ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ കൊണ്ടാണ് പാലം നിർമ്മിച്ചത്.
https://www.facebook.com/Malayalivartha





















