തനിക്കെതിരെ മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് അമ്മാവനേയും അമ്മായിയേയും യുവാവ് കൊലപ്പെടുത്തി

അനുപ്പൂര്‍ ജില്ലയിലെ ധുധമാനിയ ഗ്രാമത്തിലെ വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഭഗ്വദിന്‍ ഗൊന്ദിന്റെ (65) ആണെന്ന് കണ്ടെത്തി. മൃതദേഹത്തില്‍ കുത്തേറ്റ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്തു തന്നെ ഭാര്യ ഭേഷാനി ഗൊന്ദിന്റെ(60) മൃതദേഹം കണ്ടെത്തി. പൊലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിരുന്നില്ല. അതിനിടെ രക്തംപുരണ്ട ആയുധവുമായി ഷങ്കു പോകുന്നത് കണ്ടതായി ഗ്രാമവാസികള്‍ മൊഴി നല്‍കി. അതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ അമ്മായി ദുര്‍മന്ത്രവാദം നടത്തിയെന്നും അതിന്റെ പ്രതികാരം വീട്ടാനാണ് കൊന്നതെന്നും ഷങ്കു കുറ്റസമ്മതം നടത്തി. മകന് രോഗം പിടിപെടാനും കന്നുകാലികള്‍ ചത്തൊടുങ്ങാനും കാരണം അമ്മായിയുടെ മന്ത്രവാദമായിരുന്നു കാരണം. കൊലപാതകം നടന്ന ദിവസം അമ്മായിയുമായി താന്‍ വഴക്കിട്ടിരുന്നെന്നും ഇയാള്‍ പറഞ്ഞു. അമ്മായി പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വനത്തിലേക്ക് പോയ സമയത്ത്, കാണാതെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രതി പറഞ്ഞു. ഏറെ സമയമായിട്ടും അമ്മായിയെ കാണാതായതോടെ അമ്മാവന്‍ തിരക്കിയെത്തി. പതുങ്ങിയിരുന്ന് അദ്ദേഹത്തെയും കൊല്ലുകയായിരുന്നു.
കുടുംബത്തിനുണ്ടായ എല്ലാ കഷ്ടതകള്‍ക്കും കാരണം അമ്മായിയുടെ ഈ മന്ത്രവാദമാണ്. ഇക്കാര്യം പലതവണ താന്‍ പറഞ്ഞിട്ടും അവര്‍ അത് ആവര്‍ത്തിക്കുകയായിരുന്നു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയ ശേഷം സ്വത്തുകള്‍ കൈക്കലാക്കുകയായിരുന്നു അമ്മായിയുടെ ലക്ഷ്യം. പെട്ടെന്നാണ് മകന് രോഗം പിടിപെട്ടത്. അതിന് പിന്നാലെ കന്നുകാലികളും ചത്തൊടുങ്ങാന്‍ തുടങ്ങി. തന്റെ കുടംബം തകര്‍ക്കാന്‍ നോക്കിയ അവരെ എ്ങ്ങനെയും നശിപ്പിക്കണമെന്ന വാശിയായിരുന്നു. അല്ലാതെ തനിക്കും കുടുംബത്തിനും ഗതിപിടിക്കില്ലെന്ന് മനസ്സിലായി. അതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha





















