Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പാണ്ടികടവത്ത് കുഞ്ഞാപ്പക്ക് ഗ്രഹണ കാലമോ; 1990 ൽ പഴയ നേതാക്കളെ കൂടിയിറക്കിയ പാരമ്പര്യമാണ് മുസ്ലീം ലീഗിൽ ഉള്ളതെന്നും അന്ന് അധികാര സ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും തത്സ്ഥാനത്ത് തുടരുകയാണെന്നും യൂത്ത് ലീഗ് നേതാക്കൾ

05 SEPTEMBER 2019 05:08 PM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗിൽ പി.കെ. കുഞ്ഞാലികുട്ടിയുടെ നാളുകൾ എണ്ണപ്പെട്ടോ? 1980 കൾ മുതൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞാലികുട്ടിക്കെതിരെ യൂത്ത് ലീഗിൽ നിന്നാണ് പടയൊരുക്കം തുടങ്ങിയത്. യൂത്ത് ലീഗ് നേതാവ് നജീം കാന്തപുരമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ചർച്ച തുടങ്ങി വച്ചത്. 1990 ൽ പഴയ നേതാക്കളെ കൂടിയിറക്കിയ പാരമ്പര്യമാണ് മുസ്ലീം ലീഗിൽ ഉള്ളതെന്നും അന്ന് അധികാര സ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും തത്സ്ഥാനത്ത് തുടരുകയാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കൾ നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് ഭരണമാണെന്ന് വരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചു. പഴയ നേതാക്കൾ സ്ഥാനം ഒഴിയണമെന്ന പ്രമേയവും യൂത്ത് ലീഗ് പാസാക്കിയിട്ടുണ്ട്. ഇതെല്ലാം യൂത്ത് ലീഗിനെ സംബന്ധിച്ചടത്തോളം തീർത്തും അത്ഭുതകരമായ മാറ്റങ്ങളാണ്. പി.കെ. കുഞ്ഞാലിക്കുട്ടി തെളിക്കുന്ന പാതയിലൂടെയാണ് ഇത്രയും കാലം മുസ്ലീം ലീഗ് നേതൃത്വം ചലിച്ചു കൊണ്ടിരുന്നത്. എന്നാൽ അഹമ്മദിന്റെ മരണത്തോടെ സീറ്റിൽ ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. മലപ്പുറം സീറ്റിൽ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

തന്നെ കേരളത്തിൽ നിന്നും ഒഴിവാക്കാനുള്ള അടവാണ് ഇതെന്ന് വ്യക്തമായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് എതിർക്കാൻ കഴിഞ്ഞിരുന്നില്ല. പാണക്കാട് ശിഹാബ് തങ്ങളുടെ മരണത്തോടെ നേതൃത്വത്തിൽ പിടിവിട്ട കുഞ്ഞാലിക്കുട്ടി നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രത്തിലേക്ക് പോയി. 2019 ൽ കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിയാകാമെന്നതായിരുന്നു കുഞ്ഞാപ്പയുടെ സ്വപ്നം. എന്നാൽ നിർഭാഗ്യവശാൽ കേന്ദ്രത്തിൽ യു പി എ സർക്കാർ അധികാരത്തിൽ വന്നില്ല. അതോടെ കടിച്ചതും പിടിച്ചതും പോയി.

2021 ൽ കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി എം പിയായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കേരളത്തിൽ മത്സരിക്കാനാവില്ല 2021 ൽ കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ മന്ത്രിസഭയിൽ ലീഗിനെ നയിക്കുന്നത് എം കെ മുനീറായിരിക്കും. എക്കാലത്തും കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന പാരമ്പര്യമാണ് മുനീറിനുള്ളത്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം വരാൻ പോകുന്നത് ഒരു സുവർണാവസരമാണ്.

യൂത്ത് ലീഗിന്റെ പട ഒരുക്കത്തിൽ മുനീർ പക്ഷത്തിന് വ്യക്തമായ മേൽകൈ ഉണ്ടെന്ന് മനസിലാക്കാവുന്നതാണ്. പുതിയ നേതൃത്വം എന്നത് മുനീറിന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ലീഗിന്റെ സെക്രട്ടറി ജനറൽ പദവി മുനീറിന്റെ സ്വപ്നമാണ്. അത് കിട്ടിയാലും ഇല്ലെങ്കിലും കുഞ്ഞാലിക്കുട്ടിയെ കേരളത്തിൽ നിന്ന് നാടുകടത്തിയത് മുനീറിനെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടം തന്നെയാണ്.

ഇപ്പോഴുണ്ടായ മാറ്റം കുഞ്ഞാലിക്കുട്ടിക്കും അത്ഭുതമായി. കേരളത്തിലുള്ള തന്റെ സാന്നിധ്യകുറവാണ് ഇത്തരം ചർച്ചക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പണ്ടായിരുന്നെങ്കിൽ വിമർശകരെ കുഞ്ഞാലിക്കുട്ടി ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. ഇന്ന് അതിനുള്ള ശക്തിയും ധൈര്യവും അദ്ദേഹത്തിനില്ല. ലീഗിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും കുഞ്ഞാപ്പക്ക് റോൾ കുറവാണ്. പാണക്കാട് തങ്ങൾക്ക് മുനീറിനോടാണ് ഇഷ്ടം. അതായത് പാണ്ടികടവത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രതാപം അവസാനിക്കുകയാണോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends