കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘര്‍ഷത്തില്‍ കളമശ്ശേരി എസ്.ഐ അമൃതരാജ് തന്റെ രാഷ്ട്രീയവൈരാഗ്യം തീര്‍്ക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘര്‍ഷത്തില്‍ കളമശ്ശേരി എസ്.ഐ അമൃതരാജ് തന്റെ രാഷ്ട്രീയവൈരാഗ്യം തീര്‍്ക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി. ഇടത് വിരോധത്തിലൂന്നി യാഥാര്‍ത്ഥ്യം വളച്ചൊടിക്കുന്ന മാധ്യങ്ങളുടെ നിങ്ങളുടെ നുണപ്രചരങ്ങള്‍ക്ക് നീണ്ട ആയുസ്സുണ്ടാകില്ലെന്നും പേരെടുത്ത് പറയാതെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ ജയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ക്യാമ്പസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ മാരകമായ അക്രമണം നടന്നപ്പോള്‍ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ചുമതലയുള്ള കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍ കണ്ടാസ്വധിക്കുകയാണുണ്ടായതെന്ന് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം കൊടുക്കാന്‍ ക്യാമ്പസിലുണ്ടായിരുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അമല്‍ ജോസ് വിഷയത്തിലിടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും, അമലിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് ജീപ്പിനുള്ളിലേക്കിട്ട് ക്രൂരമായ് മര്‍ദ്ദിച്ചു. ഒടുവില്‍ അമിനിറ്റി സെന്ററിന് മുന്നിലെ റോഡില്‍ തള്ളിയിട്ട് അമൃതരംഗന്‍ കടന്നുകളഞ്ഞു. അമല്‍ ജോസ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ മുന്‍ എ.ബി.വി.പി യൂണിറ്റ് സെക്രട്ടറിയും സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനുമായിരുന്ന എസ്.ഐ അമൃത് രംഗന്‍ ഇടത് വിരോധവും എസ്.എഫ്.ഐ വിരുദ്ധ മാനസികാവസ്ഥയും കൃത്യനിര്‍വ്വഹണത്തിടെ പ്രകടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് വിഷയമന്വേഷിക്കാന്‍ ബന്ധപ്പെട്ട സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ പ്രകോപിപ്പിക്കുകയും, തനിക്കെതിരെയുള്ള പരാതിയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.
സെപ്റ്റമ്പര്‍ രണ്ടിന് നടന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് എസ് എഫ് ഐ മുഴുവന്‍ സീറ്റുകളിലേക്കും വിജയിച്ച് കയറിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 'മലബാറീസ്' എന്ന പേരില്‍ ക്യാമ്പസിലുള്ള അരാഷ്ട്രീയ ഗ്യാങ്ങിന്റെ നേതൃത്ത്വത്തില്‍ വലിയ ആക്രമണമാണ് ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും, സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിന് നേരെയും അരങ്ങേറിയത്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സര്‍വ്വകലാശാല അധികാരികള്‍ പരിശോധിക്കണമെന്നും പോലീസിന് കൈമാറണമെന്നും എസ്.എഫ്.ഐ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ നിന്ന് സസ്‌പ്പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് നേതൃത്ത്വം നല്‍കിയവരില്‍ പലരും.
കുസാറ്റ് ക്യാമ്പസില്‍ കഴിഞ്ഞ കാലങ്ങളില്‍ മലബാറീസ് എന്ന ഗ്യാങ്ങിന്റെ നേതൃത്ത്വത്തില്‍ പലകുറി അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്, സര്‍വ്വകലാശാല അധികാരികള്‍ പലപ്പോഴായി അച്ചടക്ക നടപടികളും സ്വീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇക്കൂട്ടരുടെ ക്യാമ്പസിലെ അരാജക പ്രവണതകള്‍ക്ക് പലപ്പോഴായി ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയിട്ടുള്ള പിന്തുണയെ സംബന്ധിച്ച് പൊതുവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുമ്പും പ്രതിഷേധമുയര്‍ന്നിട്ടുള്ളതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇത്തരം പൊടികൈകള്‍ തിരിച്ചറിയണം.
കൃത്യനിര്‍വ്വഹണത്തില്‍ വലിയ വീഴച്ച വരുത്തിയ എസ്‌ഐ അമൃത് രംഗനെതിരെ നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























