തന്നെയും ദിലീപിനെയും തെറ്റിക്കാന്‍ ശ്രമമെന്ന് നാദിര്‍ഷ

തന്നെയും സുഹൃത്തും നടനുമായ ദിലീപിനെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നെന്ന് നാദിര്‍ഷാ. മിമിക്രി കളിച്ചു നടക്കുന്ന കാലം മുതലേ തങ്ങള്‍ സുഹൃത്തുക്കളാണ്. ദിലീപ് സിനിമയില്‍ തിളങ്ങുന്ന കാലം മുതല്‍ ആ സൗഹൃദത്തിന് ഒരു പോറലും സംഭവിച്ചിരുന്നില്ല. നാദിര്‍ഷയ്ക്ക് വച്ചിരുന്ന വേഷത്തിലൂടെയാണ് ദിലീപ് സിനിമയില്‍ എത്തിയത്. ജോഷി സംവിധാനം ചെയ്ത സൈന്യത്തിലെ വേഷത്തിന് ആദ്യം വിളിച്ചത് നാദിര്‍ഷയെ ആയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആ വേഷം ദിലീപിലെത്തിയത്. എന്നിട്ടും ആ സൗഹൃദത്തിന് ഒന്നും സംഭവിച്ചില്ല.
എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നെന്ന് ചിലര്‍ മനപൂര്‍വം വരുത്തിത്തീര്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ പിന്നെന്താണ് നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന് അവസരം നല്‍കാത്തതെന്തെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. നല്ലൊരു നിര്‍മാതാവ് കൂടിയായ ദിലീപ്. എന്തുകൊണ്ട് നാദിര്‍ഷയുടെ ചിത്രം നിര്‍മിക്കുന്നില്ല എന്നും കഥകളിറങ്ങി. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും ദിലീപുമായി പങ്കുവയ്ക്കാറുണ്ട്. എന്റെ ആദ്യത്തെ സിനിമ സ്‌ക്രീനില്‍ കാണാന്‍ ദിലീപും കാത്തിരിക്കുകയാണെന്ന് നാദിര്‍ഷ പറയുന്നു.
അമര്‍ അക്ടബര്‍ ആന്റണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാ ചര്‍ച്ചയിലുള്‍പ്പെടെ ദിലീപ് സഹകരിച്ചിരുന്നു. നാദിര്‍ഷയ്ക്ക് വേണ്ടിയാണ് ദിലീപ് ദേ പുട്ട് എന്ന ഹോട്ടല്‍ തുടങ്ങിയത്. അതിന്റെ പുതിയ ബ്രാഞ്ച് കോഴിക്കോട്ടും തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























