ദേശീയ ഗെയിംസ്: പാസുകള്‍ പൂഴ്ത്തി- പന്തളം സുധാകരന്‍

ദേശീയ ഗെയിംസ് ഉദ്ഘാടന സമ്മേളനത്തിന്റെ പാസുകള്‍ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയെന്ന് കെപിസിസി വക്താവ് പന്തളം സുധാകരന്‍. ഉദ്ഘാടന സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന വാര്‍ ക്രൈ എന്ന പരിപാടിയുടെ പേര് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്നത് പാസ് ക്രൈ ആണ്. പാസുകള്‍ ലഭിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് തുടക്കം കുറിക്കാനിരിക്കെയാണ് സുധാകരന്റെ ഇത്തരത്തിലൊരു പരാമര്‍ശം .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























