ശുംഭന്‍ പ്രയോഗം: എം.വി. ജയരാജന്‍ ഫെബ്രുവരി രണ്ടിനു കീഴടങ്ങും

ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവിനു സുപ്രീം കോടതി ശിക്ഷിച്ച എം.വി. ജയരാജന്‍ ഫെബ്രുവരി രണ്ടിനു കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പിലാണ് കീഴടങ്ങുക.ജഡ്ജിമാര്‍ക്കെതിരെ \'ശുംഭന്‍\' പരാമര്‍ശം നടത്തിയ എം.വി ജയരാജനെ കോടതി നാല് ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. നേരത്തെ കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ജയരാജന് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധിച്ചത്. സംഭവത്തില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























