പാറ്റൂര്‍ ഇടപാട്: ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് ഭരത് ഭൂഷന്‍

പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്‍ പറഞ്ഞു. ഉപസമിതിയുടെ റിപ്പോര്‍ട്ട് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം താന്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഭരത് ഭൂഷന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























