ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം മണിപ്പൂരിന്

മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന്. സഞ്ജിത ചാനുവാണ് ഭാരോദ്വഹനത്തില്‍ മണിപ്പൂരിനുവേണ്ടി സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ചാനു വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ 180 കിലോയാണ് ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 78ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 102 ഉം കിലോയാണ് ചാനു ഉയര്‍ത്തിയത്.
സ്‌നാച്ചിലെ രണ്ടാമത്തെ ശ്രമത്തിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ മൂന്നാമത്തെ ശ്രമത്തിലുമായിരുന്നു ചാനുവിന്റെ മികച്ച പ്രകടനം. ഇതില്‍ സ്‌നാച്ചില്‍ ഉയര്‍ത്തിയ 78 കിലോ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട ഭാരമാണ്. 77 കിലോയാണ് ചാനു തന്നെ സൃഷ്ടിച്ച റെക്കോഡ്.ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇരുപത്തിയൊന്നുകാരിയായ സഞ്ജിത സ്വര്‍ണം നേടിയത്. മണിപ്പൂരിന്റെ തന്നെ മീരാബായ് വെള്ളിയും ആന്ധ്രയുടെ ഉഷ വെങ്കലവും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























