ശുംഭന്‍ പ്രയോഗം, എം വി ജയരാജന്‍ ഇന്ന് കീഴടങ്ങും

എം വി ജയരാജന്‍ ഇന്ന് ഹൈക്കോടതിയില്‍ കീഴടങ്ങും. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള ശുംഭന്‍ പ്രയോഗത്തെതുടര്‍ന്ന് സുപ്രീംകോടതിയാണ് എം.വി.ജയരാജനെ നാലാഴ്ച തടവിന് ശിക്ഷിച്ചത്. സിപിഎം സംസ്ഥാനസമിതി അംഗംകൂടിയായ ജയരാജന്‍ ഇന്ന് ഹൈക്കോടതിയിലാണ് കീഴടങ്ങുക.
ഇതിനുവേണ്ടി ഇന്നു പുലര്‍ച്ചെതന്നെ ജയരാജന്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. രാവിലെ അഭിഭാഷകനൊപ്പം ഹൈക്കോടതി റജിസ്ട്രാറുടെ മുന്‍പില്‍ ജയരാജന്‍ ഹാജരാകും. തുടര്‍ന്ന് ജയരാജനെ ശിക്ഷയ്ക്കായി സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.
നാലാഴ്ചയാണ് ശിക്ഷ വിധിച്ചിരിക്കുന്നതെങ്കിലും റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ ദിവസം കുറച്ചുള്ള 19 ദിവസം ജയരാജന് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. സുപ്രീംകോടതിയുടെ ശിക്ഷാവിധി അംഗീകരിക്കുന്നുവെന്ന് ജയരാജന്‍ അറിയിച്ചിരുന്നു. അതേസമയം പൗരാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























