Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

അമിത് ഷായെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി; അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ

15 SEPTEMBER 2019 02:57 PM IST
മലയാളി വാര്‍ത്ത

ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം മാകുകയാണ്. അമിത്ഷായെ വിമർശിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. അമിത് ഷായെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ഒ രാജ​ഗോപാൽ. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്ന് രാജ​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ​ഗോപാൽ രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. നിരവധി കോടതി വിധികള്‍ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്ബോഴാണ് മലയാളത്തില്‍ തൊഴില്‍ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തില്‍ നിരാഹാരം സമരം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രേമവും കേരള സര്‍ക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമിത് ഷായുടേത് സംഘപരിവാര്‍ അജണ്ടയാണ്. ഹിന്ദി അജണ്ട പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ബിജെപി ചില ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു കെ.മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസിന്‍റേതു ത്രിഭാഷാ നയമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞുനടക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഹിന്ദി പഠിക്കുന്നതു കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്കു ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണു പറയുന്നതെന്നും വി.ടി.ബൽറാം എംഎൽഎ സമൂഹമാധ്യമത്തിൽ കളിയാക്കി. വിത്തെടുത്തു കുത്തിത്തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്ന് ബൽറാം ചോദിച്ചു.

അതേസമയം അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയത്തിനു പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ‘ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഭാഷയായ ഹിന്ദിയിലൂടെ നമുക്ക് ഐക്യം ശക്തിപ്പെടുത്താം’ എന്ന് ഗവർണർ ട്വീറ്റ് ചെയ്തു. തൊഴിലിൽ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗവർണറുടെ ട്വീറ്റിനു താഴെ ഒട്ടേറെപ്പേർ വിയോജിപ്പ് രേഖപ്പെടുത്തി.

രാജ്യത്തെ ഐക്യപ്പെടുത്തുന്നതില്‍ ഹിന്ദിക്ക് നിര്‍ണായ പങ്കുണ്ടെന്നും ഹിന്ദി ഏക ഭാഷയായി നിശ്ചയിക്കണമെന്നും 'ഹിന്ദി ദിവസ്' ചടങ്ങില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പലകോണുകളിൽ നിന്നും എതിർപ്പിന് കാരണമാകുകയാണ്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (7 minutes ago)

ഔദ്യോഗിക ചേംബറില്‍ യുവതിയുമായി ഡിജിപിയുടെ ലീലാവിലാസങ്ങള്‍  (38 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും  (56 minutes ago)

ഹരിദാസിൻ്റെ ഡാൻസാഫ് ആരംഭിച്ചു!!  (1 hour ago)

കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...  (1 hour ago)

അമ്മയുടെ രഹസ്യബന്ധം അച്ഛനോട് പറയുമെന്ന ഭയം; അഞ്ചു വയസ്സുകാരനെ കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം  (1 hour ago)

ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി...  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചു; യുവാവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍  (1 hour ago)

അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രത്തിന് ആരംഭം കുറിച്ചു!!  (1 hour ago)

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ: അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി  (1 hour ago)

മുൻനിര ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ഡോ. ഷംഷീർ വയലിൽ; നഴ്സുമാരടക്കം പതിനായിരത്തോളം പേർക്ക് അംഗീകാരം: പ്രഖ്യാപനം 8,500 പേർ പങ്കെടുത്ത ബുർ  (1 hour ago)

കൊച്ചിയെ ഇളക്കിമറിച്ച് ബോളിവുഡ് സംഗീത പ്രതിഭകൾ!!  (1 hour ago)

ജമ്മു കശ്മീരില്‍ 'ഓപ്പറേഷന്‍ ട്രാഷി' ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു  (1 hour ago)

തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സാഹസ്സികതയുടെ മൂർത്തിമത് ഭാവങ്ങളുമായി കാട്ടാളൻ ടീസർ എത്തി!!  (1 hour ago)

Malayali Vartha Recommends