അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!

ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വകവരുത്തിയത് അതിസമര്‍ത്ഥമായ ചാരനീക്കങ്ങളിലൂടെ. ഇസ്രയേലിന്റെ കണ്ണുവെട്ടിച്ച് ഒളിത്താവളങ്ങള്‍ മാറിമാറിപ്പോയ ലാരിജാനിക്ക് ഒടുവില്‍ പിഴച്ചത് ഒരു കുടുംബ സന്ദര്‍ശനത്തിലാണ്. ഇറാന്റെ ഭരണകൂടത്തെ നടുക്കിക്കൊണ്ട് ലാരിജാനിയുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ആ ഭീകരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
ഫെബ്രുവരി 28-ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന് നഷ്ടമാകുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ഇറാന്റെ ആഭ്യന്തര സുരക്ഷയും പ്രതിരോധ തന്ത്രങ്ങളും നിയന്ത്രിച്ചിരുന്നത് ലാരിജാനിയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ബാസിജ് പാരാമിലിട്ടറി മേധാവി ഗുലാംറേസ സുലൈമാനിയും മാര്‍ച്ച് 16-17 തീയതികളില്‍ ടെഹ്റാനില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha


























