ദേശീയ ഗെയിംസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് പി.സി.ജോര്‍ജ്

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്റെ കേരള ഘടകം കള്ളന്മാരുടെ കൂട്ടമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഗെയിംസ് നടത്തിപ്പില്‍ പാകപ്പിഴകളുണ്ട്. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ കാണിച്ചത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് താന്‍ നേരത്തെ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഇപ്പോള്‍ കോടതിയുടെ പരാമര്‍ശത്തോടെ എല്ലാവര്‍ക്കും എല്ലാം ബോദ്ധ്യമായില്ലേ എന്നും ജോര്‍ജ്ജ് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























