Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ വച്ച്‌ തടഞ്ഞെന്ന ആരോപണത്തില്‍ യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ചിറ്റ്:- ബിജെപി സംസ്ഥാന നേതൃത്വത്തിന് വന്‍ തിരിച്ചടി

16 SEPTEMBER 2019 01:44 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ വച്ച്‌ തടഞ്ഞെന്ന ആരോപണത്തില്‍ യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല. യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി അവസാനിപ്പിച്ചത്. ശബരിമല ദര്‍ശനത്തിന് വന്ന കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് യതീഷ് ചന്ദ്ര മന്ത്രിയുമായി സംസാരിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട പോലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്രത്തിന് പരാതി നല്‍കുകയും, യതീഷ് ചന്ദ്രയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു.

യതീഷ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇടപെട്ടത് എന്നുമാണ് ഈ സംഭവത്തിലെ സംസ്ഥാന ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ ശരിവെച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ എസ്‌പിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. യതീഷ് ചന്ദ്രക്കെതിരായ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അന്വേഷിച്ചിരുന്നു എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയത്. ആ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് പരാതി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും അത് അന്വേഷിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ അനുസരിച്ച്‌ പരാതിയിന്മേലുള്ള നടപടി അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

പാര്‍ലമെന്റില്‍വരെയെത്തിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്‌പി. മാന്യമായ ഭാഷയിലാണു മന്ത്രിയോടു സംസാരിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. 'ദാറ്റ് ഈസ് ദ് പോയിന്റ്' എന്നു യതീഷ് ചന്ദ്ര, പൊന്‍ രാധാകൃഷ്ണനോട് അംഗവിക്ഷേപങ്ങളോടെ അവതരിപ്പിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു സംഘര്‍ഷഭരിത അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിലും മന്ത്രി യാത്ര ചെയ്തിരുന്ന വാഹനം നിലയ്ക്കലില്‍വച്ച്‌ എസ്‌പി.തന്നെയാണു കടത്തിവിട്ടത്. പക്ഷേ, പരിവാരങ്ങളെ കടത്തിവിട്ടില്ല. മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തും എല്ലാ വാഹനങ്ങളും കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നു വ്യക്തമാക്കിയുമാണ് ഇങ്ങനെ ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു ബിജെപി. കേന്ദ്ര ആഭ്യന്തരവകുപ്പിനു പരാതി നല്‍കിയിരുന്നു. സംഭവം പൊന്‍ രാധാകൃഷ്ണന്‍തന്നെ അവകാശലംഘന പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി. ജനറല്‍ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ സംഭാഷണം. ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ജി: എം.ആര്‍. അജിത്കുമാറാണ് അന്വേഷണം നടത്തിയത്. യതീഷ് ചന്ദ്രയുടെ മറുപടി കേട്ടശേഷം അതുകൂടി ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends