മയക്കമരുന്ന് കേസ്: രോഗം നടിച്ച് നിസാം

സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാം രോഗം നടിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമം പൊലീസ് പൊളിച്ചു. കൊച്ചിയിലെ നിസാമിന്റെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് നിസാം രോഗം നടിച്ചത്.
തനിക്ക് കടുത്ത ചെവിവേദന ഉണ്ടെന്നും ചെവിയില്‍ പൊട്ടലുണ്ടെന്നും ഇയാള്‍ തൃശൂര്‍ സബ് ജയിലിലെ പൊലീസുകാരോട് പരാതിപ്പെട്ടു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ നിസാമിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ക്ക് കാര്യമായ രോഗങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. എക്‌സറേ എടുത്ത് നോക്കിയെങ്കിലും അസ്വാഭാവികമായി യാതൊന്നും തന്നെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കായില്ല. തുടര്‍ന്ന് ഇയാളെ വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























