Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ; ഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം

20 SEPTEMBER 2019 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ? കഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം.

ടി. ഒ സൂരജിന്റെ ഉറ്റ ബന്ധു ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ബന്ധുത്വം ഉപയോഗിച്ചാണ് സൂരജ് നീങ്ങുന്നത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി തുറന്നു പറഞ്ഞാൽ സൂരജിനെ രക്ഷിക്കുന്ന കാര്യം സി പി എം പരിഗണിക്കും എന്നാണ് ആക്ഷേപം. സിപിഎം വളരെ ഗൗരവമായാണ് സൂരജിന്റെ വെളിപ്പെടുത്തലുകളെ കാണുന്നത്. ഇതിനർത്ഥം സൂരജ് അഴിമതികാരനല്ല എന്നല്ല. സൂരജിന്റെ അഴിമതികൾ മനസിലാക്കി കൊണ്ടു തന്നെ അദ്ദേഹത്തെ ഉപയോഗിക്കാൻ കഴിയുമോ എന്നാണ് സിപിഎം ആലോചിക്കുന്നത് എന്നാണ് പരക്കെയുള്ള സംസാരം.

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് എല്ലാ വകുപ്പുകളിലും ആവശ്യത്തിലധികം അഴിമതി നടന്നതായി സി പി എമ്മിനറിയാം. അതിന്റെ വിശദാംശങ്ങൾ മറ്റാരെക്കാളധികം അറിയുന്നത് അന്നത്തെ ഉദ്യോഗസ്ഥർക്കാണ് . സരിതാ നായരെയും ബിജു രമേശിനെയും ഉപയോഗിച്ച് സി പി എം ചെയ്തത് ഇതാണ്. ബിജുരമേശിനെ കൊണ്ട് ബാർക്കോഴ അവതരിപ്പിച്ചതിനു പിന്നിലും സിപിഎം തന്നെയായിരുന്നു.

തന്നെ സിപിഎം സഹായിച്ചേക്കും എന്ന് സൂരജ് വിശ്വസിക്കുന്നു. കോൺഗ്രസോ ലീഗോ അദ്ദേഹത്തെ സഹായിക്കുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെയാണ് താൻ അക്കാലത്ത് ഭരിച്ചത്. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെ വകുപ്പ് ഭരിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഫയലുകൾ പോലും കുഞ്ഞാലിക്കുട്ടി കണ്ടാണ് തീരുമാനിച്ചിരുന്നത് . സൂരജ് ഏറ്റവുമധികം കണ്ടിട്ടുള്ള മന്ത്രിയും കുഞ്ഞാലിക്കുട്ടിയാണ്. സൂരജ് അകത്തായതോടെ ഏറ്റവുമധികം ഭയപ്പെട്ടതും കുഞ്ഞാലിക്കുട്ടി തന്നെ . ഇബ്രാഹിംകുഞ്ഞിനെ പോലെ അശക്തനായ ഒരു മന്ത്രിക്ക് പൊതുമരാമത്ത് പോലെ പ്രധാനപ്പെട്ട വകുപ്പ് നൽകിയതിന് പിന്നിലെ രഹസ്യവും ഇതു തന്നെയായിരുന്നു.

ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തികച്ചും അവിചാരിതമായാണ് സൂരജ് സി പി എമ്മിന്റെ വലയിൽ വീണത്. ലീഗിനെക്കാൾ വിശ്വസിക്കാൻ കഴിയുന്നത് സി പി എമ്മിനെയാണെന്ന് സൂരജ് കരുതുന്നു. തന്റെ സി പിഎം ബന്ധം ഇതിനായി ഉപയോഗിക്കാം എന്നു അദ്ദേഹം വിശ്വസിക്കുന്നു. സി പി എം നേതാക്കൾ ആരെങ്കിലും സൂരജിനെ കണ്ടിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ ചില നീക്കുപോക്ക് സംസാരങ്ങൾ നടന്നു എന്നാണ് ലഭ്യമായ സൂചനകൾ.

വരും ദിവസങ്ങളിൽ സരിതയെ പോലെ സൂരജിന്റെ വെളിപ്പെടുത്തലും നമുക്ക് ചാനലുകളിലൂടെ കാണാനാവും. സൂരജിനെ വെളിപ്പെടുത്തലുകളിൽ നിന്നും നിയന്ത്രിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അതായത് ചാനലുകാരെ കാണുന്നതിൽ നിന്നും സൂരജിനെ വിലക്കില്ല. അതിനുള്ള സൗകര്യം പോലീസുകാർ തന്നെ ഒരുക്കി കൊടുക്കും എന്നും ആക്ഷേപം ഉയരുന്നുണ്ട് . ഒന്നര കൊല്ലം കൂടിയാണ് സർക്കാരിന് കാലാവധി ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (39 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (4 hours ago)

Malayali Vartha Recommends