Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കോളജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് മൗലികാവകാശ ലംഘനം; ഹൈക്കോടതി

20 SEPTEMBER 2019 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നല്‍കുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും സാധ്യതകളും രക്ഷിതാക്കളോ കോളജധികൃതരോ കണ്ടില്ലെന്നു നടിക്കരുതെന്നും, തന്മൂലം കോളജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അച്ചടക്കം നടപ്പാക്കുകയെന്നാല്‍ അറിവു നേടാനുള്ള വഴി തടയലല്ലെന്നു കോടതി വ്യക്തമാക്കി.

കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളജിലെ ബിഎ വിദ്യാര്‍ഥിയായ ഫഹീമാ ഷിറിന്‍, പെണ്‍കുട്ടികള്‍ക്കു കോളജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി. വി. ആശയുടെ ഉത്തരവ്. ചേളന്നൂര്‍ കോളജിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കിയ കോടതി, ഹര്‍ജിക്കാരിയെ ഹോസ്റ്റലില്‍ തിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചു.

പെണ്‍കുട്ടികള്‍ വൈകിട്ട് 6 മുതല്‍ 10 വരെ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കിയതില്‍ പ്രതിഷേധിച്ചതിനു ഫഹീമാ ഷിറിനെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തുന്നതു ലിംഗവിവേചനമാണെന്നു ഹര്‍ജിഭാഗം വാദിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണു പഠനസമയത്തു മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കുന്നതെന്നു കോളജ് അധികൃതര്‍ വാദിച്ചു.

കോടതി ഉത്തരവില്‍നിന്ന്: ഹോസ്റ്റല്‍ അന്തേവാസികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണമെന്നൊക്കെ വിദ്യാര്‍ഥികളാണു തീരുമാനിക്കേണ്ടത്. ലാപ്‌ടോപ്പിനു നിയന്ത്രണമില്ലെന്നു പറഞ്ഞാലും എല്ലാവര്‍ക്കും അതു താങ്ങാനാവില്ല. മൊബൈല്‍ ഫോണ്‍ പോലെ ലാപ്‌ടോപ്പും ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്. പഠനസമയം കഴിഞ്ഞാലും ദുരുപയോഗത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഇന്റര്‍നെറ്റിലൂടെ അറിവു നേടുന്നതു വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കും. ചിലര്‍ ലൈബ്രറിയില്‍ നിന്നു പഠിക്കുമ്പോള്‍ ഇ-ബുക്കുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ വിട്ട് ലൈബ്രറി ഉപയോഗിച്ചാല്‍ മതിയെന്ന കടുംപിടുത്തം ഗുണപരമല്ല. 18 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഡിജിറ്റല്‍ കാലത്താണ്.

മൊബൈല്‍ ഫോണ്‍ ഉപയോഗം ഹോസ്റ്റലിലെ മറ്റു കുട്ടികള്‍ക്കു ശല്യമാകരുതെന്ന നിയന്ത്രണം മാത്രം മതിയാകും. മറ്റു വിദ്യാര്‍ഥികള്‍ നിയന്ത്രണങ്ങള്‍ എതിര്‍ക്കുന്നില്ലെന്നതു കൊണ്ട് നിയന്ത്രണം യുക്തിസഹമാണെന്ന് അര്‍ഥമില്ല. ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നത് അറിവ് നേടാനും മല്‍സരിച്ചു പഠിക്കാനുമുള്ള വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ-പേപ്പറും ഇ-ബുക്കും ഓണ്‍ലൈന്‍ കോഴ്‌സുകളും വ്യാപകമാകുന്ന കാലമാണ്. യുജിസി അംഗീകൃത ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പോലുമുണ്ട്. മൊബൈല്‍ ഫോണിന്റെ നല്ല വശങ്ങള്‍ കാണാതെ പോകരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (21 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (30 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (39 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (54 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends