മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി. മൂന്ന് കേസുകളിളാണ് യുഎപിഎ ചുമത്തിയിരുന്നത്. വളയം, കുറ്റിയാടി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചുമത്തിയ യുഎപിഎയാണ് റദ്ദാക്കിയത്. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്ബത്തൂര്‍ ക്യുബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന് അനുമതി നല്കുന്നതില് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി. നിലവില്‍ കോയമ്പത്തൂരിലെ സെന്‍ട്രല്‍ ജയിലിലാണ് രൂപേഷ്. രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് നേതാവുമായ ഷൈന നേരത്തേ ജയില്‍ മോചിതയായിരുന്നു.
https://www.facebook.com/Malayalivartha