നഴ്‌സിനെ ഡോക്ടര്‍ അധിക്ഷേപിച്ചതായി പരാതി, പ്ലാസ്റ്ററിട്ട കയ്യുമായി ഡ്യൂട്ടിക്കെത്തിയതിനെ പരിഹസിച്ചു

നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയതിന് ഡോക്ടര്‍ അധിഷേപിച്ചതായി പരാതി.
ഡോക്ടര്‍ ലിനിയാണ് ആശ എന്ന നഴ്‌സിനെ അധിക്ഷേപിച്ചത്. ലിനിക്കെതിരെ ആശ പരാതി നല്‍കി. മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കുഴഞ്ഞുവീണ ആശയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസമത്തിനു മുമ്പ് വീടിനുള്ളില്‍ തെറ്റിവീണതിനെത്തുടര്‍ന്നാണ് ആശയുടെ കയ്യൊടിഞ്ഞത്. ഫാര്‍മസിയിലെ ജീവനക്കാരി അവധിയായതിനാലാണ് ബുദ്ധിമുട്ട് വകവയ്ക്കാതെ പ്ലാസ്റ്ററിട്ട കയ്യുമായി ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രോഗിയുടെ ബിപി പരിശോധിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.
കയ്യില്‍ പ്ലാസ്റ്റര്‍ ഉള്ളതിനാല്‍ ബിപി പരിശോധിക്കാന്‍ കഴിയില്ലെന്ന് ആശ പറഞ്ഞു. ഇതോടെ ആശയെ പരസ്യമായി ലിനി അധിക്ഷേപിച്ചു. അതോടെ മാനസിക സംഘര്‍ഷത്തിലായ ആശ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ നഴ്‌സിന്റെ പരാതിയില്‍ കഴമ്പില്ലെന്നും, സുഖമില്ലെങ്കില്‍ ലീവെടുത്ത് പോകാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടതെന്നും കെജിഎംഓഎ അറിയിച്ചു.
https://www.facebook.com/Malayalivartha
























