Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശിവന്‍കുട്ടിയുടെ ലോട്ടറി എജന്‍സി ഈ വര്‍ഷം മാത്രം 3 തവണ ഒന്നാം സമ്മാനം വിറ്റു; ഒടുവില്‍ ഇതാ 12 കോടിയും!

20 SEPTEMBER 2019 04:30 PM IST
മലയാളി വാര്‍ത്ത

ആറംഗ സംഘത്തിലൂടെ ചരിത്രഭാഗ്യം തേടിയെത്തിയ ശിവന്‍കുട്ടിയുടെ ലോട്ടറി എജന്‍സിക്ക് തൊട്ടതെല്ലാം പൊന്നാവുന്ന വര്‍ഷമാണ് ഇത്. ഈ വര്‍ഷം ഇതിപ്പോള്‍ മൂന്നാമത്തെ തവണയാണ് ശിവന്‍കുട്ടിയുടെ ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്.

6 വര്‍ഷമായി കരുനാഗപ്പള്ളി ഒട്ടത്ത് മുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് ഏജന്‍സി 2 വര്‍ഷം മുമ്പാണ് ലാലാജി ജംക്ഷനിലേക്ക് മാറ്റിയത്. മൂത്ത മകന്‍ ശ്രീമോന്‍ ആയൂര്‍വേദ ഡോക്ടറാണ്. ഇളയ മകന്‍ ശരത്തും ഭാര്യ ഉഷാകുമാരിയും ശിവന്‍കുട്ടിയോടൊപ്പം സഹായികളായി രംഗത്തുണ്ട്.

ഈ വര്‍ഷം കാരുണ്യയുടെ 80 ലക്ഷവും നിര്‍മലിന്റെ 70 ലക്ഷവും ഒന്നാം സമ്മാനങ്ങളുള്ള ടിക്കറ്റുകള്‍ ശിവന്‍കുട്ടിയുടെ ഏജന്‍സിയില്‍ നിന്നു കൊടുത്തതാണ്. വിവിധ സ്ഥലങ്ങളിലായി 5 സബ് ഏജന്‍സികളുണ്ട്.

ജേതാക്കളായ റോണിയും വിവേകും രതീഷും ചേര്‍ന്നു ടിക്കറ്റ് വാങ്ങാന്‍ തയാറെടുത്തതോടെ രാജീവനും രംജിനും ഒപ്പം ചേര്‍ന്നു. ആറു പേരെങ്കിലും വേണമെന്ന അഭിപ്രായം വന്നതോടെ മനസില്ലാ മനസ്സോടെയാണ് സുബിനും സംഘത്തില്‍ ചേര്‍ന്നത്. പക്ഷേ, ഭാഗ്യം ഇങ്ങനെ ഞെട്ടിക്കുമെന്ന് സംഘം കരുതിയില്ല.

ലോട്ടറി വില്‍പന നടത്തിയ എസ്.സിദ്ദിഖ്, ലോട്ടറി ഏജന്റ് പി.ശിവന്‍കുട്ടി

ടിവിയില്‍ ആദ്യം ലോട്ടറി ഫലം വാര്‍ത്തയായി വന്നതോടെയാണ് ഇവര്‍ ടിക്കറ്റ് പരിശോധിച്ചത്. തുടര്‍ന്നു ഫലം ഉറപ്പാക്കാന്‍ നേരെ ലോട്ടറി വില്‍പനക്കാരനായ സിദ്ദീഖിനരികിലെത്തി. ഭാഗ്യത്തിന്റെ വിളി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ ആര്‍പ്പുവിളിയായി. ഭാഗ്യവാന്‍മാരെ കാണാനും അഭിനന്ദിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും എത്തിയവരെക്കൊണ്ടു ദേശീയപാത തിരക്കിലായി.

വിജയികളില്‍ 3 പേര്‍ മാത്രമാണു വിവാഹിതര്‍. രണ്ടാഴ്ച മുന്‍പു പിതാവ് മരിച്ച സങ്കടം മാറാത്ത അവസ്ഥയിലാണു രംജിന്‍. സ്വന്തമായി വീടില്ലാത്തവരും ഇക്കൂട്ടത്തിലൂണ്ട്. കടങ്ങളും പ്രശ്‌നങ്ങളും പരിഹരിച്ചു കുടുംബാംഗങ്ങള്‍ക്കു നല്ലൊരു ജീവിതം നല്‍കാമെന്ന പ്രതീക്ഷയിലാണിവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (33 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (38 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends