Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മാപ്രാണം കൊലപാതകം: തിയറ്റര്‍ നടത്തിപ്പുകാരനായ മുഖ്യ പ്രതി പിടിയില്‍

20 SEPTEMBER 2019 04:56 PM IST
മലയാളി വാര്‍ത്ത

ഇരിങ്ങാലക്കുടയില്‍ മാപ്രാണം വര്‍ണ്ണതിയറ്ററിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിയറ്റര്‍ നടത്തിപ്പുകാരന്റേയും സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കൊലപാതകകേസിലെ മുഖ്യപ്രതി പിടിയിലായി. സി.ഐ പി.ആര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് തൃശ്ശൂര്‍ അമല ആശുപത്രിക്ക് സമീപത്ത് നിന്നാണ് തിയറ്റര്‍ നടത്തിപ്പുകാരന്‍ ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ 13-ന് രാത്രി 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മാപ്രാണം തളിയക്കോണം വാലത്തുവീട്ടില്‍ രാജന്‍ (63) ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളുടെ മരുമകന്‍ വിനു ചികിത്സയിലാണ്. മാപ്രാണം വര്‍ണ്ണ തിയറ്ററിന് പുറകുവശത്തുള്ള റോഡില്‍ തിയറ്ററിലേക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് രവിയും കൊല്ലപ്പെട്ട രാജന്റെ മരുമകന്‍ വിനുവുമായി രാത്രി ഒമ്പതരയോടെ തര്‍ക്കം ഉടലെടുത്തിരുന്നു.

ഇതില്‍ പ്രകോപിതരായ തിയറ്റര്‍ നടത്തിപ്പുകാരനും മറ്റ് മൂന്നുപേരും ചേര്‍ന്ന് വിനുവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് അടുത്തവീട്ടില്‍ താമസിക്കുന്ന വിനുവിന്റെ ഭാര്യാപിതാവ് വാലത്ത് രാജന്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമിസംഘം ഇയാളെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. വിനുവിനെ കത്തികൊണ്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

ഇരുവരേയും ഉടന്‍ തന്നെ മാപ്രാണം ലാല്‍ ആശുപത്രിയിലും,തുടര്‍ന്ന് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രാജന്‍ പിറ്റേന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ തിയറ്റര്‍ ഉപരോധിച്ചുവെങ്കിലും സി.ഐ പി.ആര്‍ ബിജോയ്, എസ്.ഐ കെ.എസ് സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിന്‍തുടരുന്നത് മനസ്സിലാക്കിയതോടെ കിഴടങ്ങുന്നതിനായി തൃശ്ശൂരില്‍ എത്തിയപ്പോള്‍ അമല ആശുപത്രി പരിസരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലെ പ്രമുഖ അഭിഭാഷകന്റെ ബന്ധുവിന്റെ സഹായത്തിലാണ് പ്രതി അന്യസംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ അനീഷ്, ഗോകുല്‍ എന്നിവരെ പിടികൂടുവാനുണ്ട്.

തിയറ്ററിലേക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. കൊലപാതകികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (33 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (38 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends