കൊക്കെയിന്‍ കേസ്: ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, ഷൈന്‍ ടോം മൂന്നാം പ്രതി

കടവന്ത്രയിലെ ആഡംബര റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി. സുരേഷ്‌കുമാര്‍ അപേക്ഷ നല്‍കിയത്.
കേസില്‍ മോഡല്‍ രേഷ്മ രംഗസ്വാമിയാണ് ഒന്നാം പ്രതി. സംഘം പിടിയിലാകുമ്പോള്‍ കോഴിക്കോട് സ്വദേശിനി രേഷ്മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു പോലീസ് കൊക്കെയിന്‍ കെണ്ടെടുത്തിരുന്നു. ഏഴു ഗ്രാം കൊക്കെയിനാണു രേഷ്മയുടെ ജീന്‍സില്‍ ഒളിപ്പിച്ചിരുന്നത്. യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മൂന്നാം പ്രതിയാക്കിയാണു കേസെടുത്തിട്ടുള്ളത്. ഷൈന്‍ ടോമിനെ ഫ്‌ളാറ്റിലേക്കു ക്ഷണിച്ച സിനിമ സഹസംവിധായിക ബ്ലസി സില്‍വസ്റ്ററാണ് രണ്ടാം പ്രതി. ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരാണു യഥാക്രമം നാലും അഞ്ചും പ്രതികള്‍.
പ്രതികളുടെ പക്കലുണ്ടായിരുന്ന കൊക്കെയിനിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നു കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























