ബാര്‍ കോഴ: ഹാര്‍ഡ് ഡിസ്‌ക് കൈമാറില്ലെന്ന് ബിജു രമേശ്

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ശബ്ദരേഖ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് വിജിലന്‍സിന് കൈമാറില്ലെന്ന് ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. ഒറിജിനല്‍ നല്‍കണമെന്ന് വിജിലന്‍സ് ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കേന്ദ്ര ഏജന്‍സിയ്ക്കു മാത്രമെ കൈമാറുകയുള്ളൂവെന്നും ബിജു രമേശ് വ്യക്തമാക്കി. ബാറുടമകളുടെ എഡിറ്റ് ചെയ്ത സംഭാഷണം അടങ്ങിയ സി.ഡിയാണ് നേരത്തെ ബിജു വിജിലന്‍സിന് കൈമാറിയത്. എന്നാലിത് സ്വീകാര്യമല്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെങ്കില്‍ ഒറിജിനല്‍ തന്നെ വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























