ദേശീയ ഗെയിംസ്: പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്ന് ജിജി തോംസണ്‍

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക വളരെക്കൂടുതലെന്നും ജിജി തോംസണ്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നും ജിജി തോംസണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ദേശീയ ഗെയിംയില്‍ ഉദ്ഘാടന വേദിയുടെ ലൈറ്റിങ് ഉപകരണങ്ങളുടെ വാടക മാത്രം 2.65 കോടി രൂപയാണ്. അത് കൂടാതെ, എല്ഇഡി ഡിസ്‌പ്ലേയ്ക്ക് വാടക 2.26 കോടി രൂപയാണ് ചെലവഴിച്ചത്. ഉദ്ഘാടനത്തിന് കരിമരുന്ന് പ്രയോഗത്തിന് മാത്രം 1.25 കോടി രൂപ ചെലവഴിച്ചു എന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























